കജോൾ/ ഫെയ്സ്ബുക്ക്, ചുംബന രം​ഗത്തിന്റെ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

23 വർഷത്തിൽ ആദ്യം, ലിപ് ലോക്ക് രം​ഗത്തിൽ അഭിനയിച്ച് കജോൾ; വൈറലായി വിഡിയോ

‘ദ് ട്രയല്‍’ എന്ന പുതിയ വെബ് സീരിസിലാണ് താരത്തിന്റെ അടുത്തിടപഴകുന്ന രം​ഗങ്ങളിൽ അഭിനയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് ബോളിവുഡിനെ അടക്കി വാണിരുന്ന താരമാണ് കജോൾ. ഇപ്പോഴും അഭിനയത്തിൽ സജീവമാണ് താരം. കഴിഞ്ഞ 23 വർഷത്തെ അഭിനയ ജീവിതത്തിൽ താരം ചില കടുത്ത നയം പിന്തുടർന്നിരുന്നു. അടുത്തിടപഴകിക്കൊണ്ടുള്ള രം​ഗങ്ങളിൽ അഭിനയിക്കാൻ ഇതുവരെ താരം തയാറായിരുന്നില്ല. ഇപ്പോൾ തന്റെ നയം മാറ്റിയിരിക്കുകയാണ് താരം. 

പുതിയ സീരീസിൽ ചുംബനരം​ഗത്തിൽ അഭിനയിച്ചിരിക്കുകയാണ് താരം. ‘ദ് ട്രയല്‍’ എന്ന പുതിയ വെബ് സീരിസിലാണ് താരത്തിന്റെ അടുത്തിടപഴകുന്ന രം​ഗങ്ങളിൽ അഭിനയിച്ചത്. കാജോളിന്റെ ലിപ് ലോക്ക് രം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

സീരിസില്‍ അഭിഭാഷകയായ നൊയോനിക സെന്‍ഗുപ്തയുടെ വേഷത്തിലാണ് കജോള്‍ എത്തുന്നത്. രണ്ട് ചുംബന രംഗങ്ങളിലാണ് നടി അഭിനയിക്കുന്നത്. രണ്ട് വ്യത്യസ്ത എപ്പിസോഡുകളിലാണ് ഈ ചുംബന രംഗങ്ങള്‍ വരുന്നത്. 1992ൽ സിനിമയിൽ എത്തിയതിനു ശേഷം ഇതുവരെ താരം ചുംബനരം​ഗങ്ങളിൽ അഭിനയിച്ചിട്ടില്ല. താരത്തിന്റെ അപ്രതീക്ഷിത നീക്കം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കജോളിന്റെ തീരുമാനത്തെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം