Kajol 
Entertainment

മൈനസ് 27 ഡിഗ്രി തണുപ്പ്, കട്ടി കുറഞ്ഞ സല്‍വാര്‍ കമീസും ധരിച്ചുള്ള ഷൂട്ട്; മറ്റെല്ലാവരും പുതച്ച് നില്‍ക്കുന്നു; ഓര്‍മ പങ്കിട്ട് കജോള്‍

ഒരിടവേളയ്ക്ക് ശേഷമുള്ള കജോളിന്റെ തിരിച്ചുവരവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആമിര്‍ ഖാനും കജോളും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഫന. 2006 ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് ഇന്ന് 20 വയസായിരിക്കുകയാണ്. ചിത്രത്തിന്റെ ഈ നാഴികക്കല്ല് ആഘോഷിക്കുകയാണ് നടി കജോള്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ ഫനയുടെ ചിത്രീകരണ ഓര്‍മകള്‍ പങ്കിടുകയാണ് കജോള്‍.

ചിത്രത്തിലെ ഗാന രംഗം ചിത്രീകരിച്ചത് മൈനസ് 27 ഡിഗ്രി തണുപ്പത്തായിരുന്നുവെന്നാണ് കജോള്‍ പറയുന്നത്. ചിത്രത്തിലെ നായകന്‍ ആമിര്‍ ഖാന്‍ ഉള്‍പ്പടെ മറ്റെല്ലാവരും കോട്ടും സ്യൂട്ടും ധരിച്ച് തണുപ്പില്‍ നിന്നും രക്ഷപ്പെട്ടു നില്‍ക്കുമ്പോഴും തന്റെ വേഷം കട്ടി കുറഞ്ഞ സല്‍വാര്‍ കമീസ് ആയിരുന്നുവെന്നാണ് കജോള്‍ ഓര്‍ക്കുന്നത്.

ഫനയുടെ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടായിരുന്നു കജോളിന്റെ കുറിപ്പ്. ''ഫനയ്ക്ക് 20 വയസ്. എന്റെ മകള്‍ക്ക് അന്ന് രണ്ടര വയസായിരുന്നു. പക്ഷെ ഞാന്‍ കൂടുതലും ഓര്‍ക്കുന്നത് പോളണ്ടിന്റെ മനോഹാരിതയാണ്. -27 ഡിഗ്രി സെല്‍ഷ്യസായിരുന്നു. മനോഹരമായ വനം. പിന്നെ എല്ലാവരും അടിമുടി പുതച്ച നില്‍ക്കുമ്പോഴും ഞാന്‍ കട്ടി കുറഞ്ഞൊരു സല്‍വാര്‍ കമീസ് മാത്രമായിരുന്നു ധരിച്ചിരുന്നതെന്നും ഓര്‍ക്കുന്നു' എന്നാണ് കജോള്‍ കുറിച്ചത്.

ആമിര്‍ ഖാനും കജോളിനുമൊപ്പം തബു, ഋഷി കപൂര്‍, കിരണ്‍ ഖേര്‍, ശരത് സക്‌സേന തുടങ്ങിയവരും അഭിനയിച്ച ചിത്രമാണ് ഫന. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. ഒരിടവേളയ്ക്ക് ശേഷമുള്ള കജോളിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഫന.

Kajol recalls shooting Fanaa in - 27 degree. she was wearing a thin slwar kameez.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധവളപത്രം ജൂണ്‍ ആദ്യ ആഴ്ച, കേന്ദ്രത്തില്‍ നിന്ന് പരമാവധി തുക വാങ്ങിയെടുക്കും: മുഖ്യമന്ത്രി

കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറില്ല; ഡല്‍ഹി ചര്‍ച്ചകളുടെ അജണ്ട വ്യക്തമാക്കി കോണ്‍ഗ്രസ്

മുനമ്പം വഖഫ് ഭൂമി: ഉമീദ് പോര്‍ട്ടലില്‍ 'നിയമവിരുദ്ധമായി' ചേര്‍ത്ത വിവരങ്ങള്‍ നീക്കണം, കേന്ദ്രത്തോട് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍

സീറ്റ് ബെല്‍റ്റിലെ കുഷ്യന്‍ കവര്‍ അപകടമോ? എന്തൊക്കെ ശ്രദ്ധിക്കണം?

സ്വര്‍ണം തേടിയെത്തി; സ്വപ്‌നങ്ങള്‍ക്ക് മേല്‍ ഇരച്ചെത്തി പ്രളയം; ഗുഹയില്‍ കുടുങ്ങി ഏഴ് പേര്‍; രക്ഷാപ്രവര്‍ത്തനം ഏഴാംദിവസം

SCROLL FOR NEXT