വേടൻ, കലാഭവൻ മണി ഇൻസ്റ്റ​ഗ്രാം
Entertainment

'ഇന്ന് ഉണ്ടായിരുന്നേൽ വേടനും മണിച്ചേട്ടനും കൂടി ഒരു പെട പെടച്ചേനെ'; വൈറലായി എഐ വിഡിയോ

ഇപ്പോഴിതാ കലാഭവൻ മണി പാട്ടുപാടുന്ന ഒരു എഐ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) പാട്ടുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. വേടനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആരാധകരുടെ എണ്ണം പത്തിരട്ടിയായി കൂടുകയും ചെയ്തു. അന്ന് വരെ വേടന്റെ പാട്ടുകൾ കേൾക്കാത്തവർ പോലും ​യൂട്യൂബിൽ വേടന്റെ പാട്ടുകൾ തിരഞ്ഞു പിടിച്ച് കേൾക്കാൻ തുടങ്ങി. കഞ്ചാവ് കേസിലും പുലി പല്ല് കേസിലുമാണ് വേടനെതിരെ പൊലീസ് കേസെടുത്തത്.

വേടൻ ജാമ്യത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്തിരുന്നു. പതിനായിരക്കണിക്കിന് ആളുകളാണ് വേടന്റെ പരിപാടി കാണാനെത്തിയത്. വേടന്റെ റാപ്പ് ഷോകളുടെ വിഡിയോകളിൽ പലപ്പോഴും അന്തരിച്ച നടനും ​ഗായകനുമായ കലാഭവൻ മണിയെക്കുറിച്ചുള്ള കമന്റുകളും പ്രത്യക്ഷപ്പെടാറുണ്ട്.

'കലാഭവൻ മണി ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ റാപ്പ് ഷോയിൽ പാടുമായിരുന്നു', 'വേടന് അദ്ദേഹം നല്ല സപ്പോർട്ട് കൊടുക്കുമായിരുന്നു' എന്ന തരത്തിലുള്ള കമന്റുകളൊക്കെ വേടന്റെ പേജിൽ കാണാറുണ്ട്. ഇപ്പോഴിതാ കലാഭവൻ മണി പാട്ടുപാടുന്ന ഒരു എഐ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ജ്യോ ജോൺ മുള്ളൂർ എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയിരിക്കുന്നത്. 'കേരളത്തിലെ ആദ്യത്തെ വേടൻ' എന്നാണ് കലാഭവൻ മണിയുടെ ചിത്രങ്ങൾക്ക് ജോൺ മുള്ളൂർ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 'മണിച്ചേട്ടൻ ഉണ്ടായിരുന്നേൽ വേടനും മണിച്ചേട്ടനും കൂടി ഒരു പെട പെടച്ചേനെ', 'ഉണ്ടായിരുന്നേൽ വേടനും മണിച്ചേട്ടനും ഒരു സ്റ്റേജിൽ' എന്നൊക്കെയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം