Kalamandalam Sathyabhama, Rekha Ratheesh 
Entertainment

'അഞ്ച് കല്യാണം സാരി മാറുന്ന പോലെ നടത്തിയാല്‍ പിള്ളേര് വെറുതെ ഇരിക്കുമോ?'; രേഖ രതീഷിനെതിരെ സത്യഭാമ

തനിക്ക് എന്തെങ്കിലും പറ്റിയാല്‍ ഉത്തരവാദികള്‍ യൂട്യൂബേഴ്‌സാണെന്നും രേഖ പറഞ്ഞിരുന്നു

സമകാലിക മലയാളം ഡെസ്ക്

രേഖ രതീഷിന് മറുപടിയുമായി കലാമണ്ഡലം സത്യഭാമ. സിനിമയിലും ടെലിവിഷനിലുമെല്ലാം കയ്യടി നേടിയ നടിയാണ് രേഖ രതീഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് രേഖ താരമായത്. കഴിഞ്ഞ രേഖ പങ്കുവച്ച വിഡിയോ വൈറലായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണെന്നാണ് വിഡിയോയില്‍ രേഖ പറഞ്ഞത്. യൂട്യൂബ് ചാനലുകള്‍ തന്നെ തേജോവധം ചെയ്യുന്നുവെന്നാണ് രേഖ പറഞ്ഞത്.

തന്നെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപടണമെന്നും രേഖ വിഡിയോയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പിന്നാലെയാണ് രേഖയ്‌ക്കെതിരെ കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ ബുള്ളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങള്‍? എന്നാണ് രേഖയോട് സത്യഭാമ ചോദിക്കുന്നത്.

''എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍. സോഷ്യല്‍ മീഡിയ ബുള്ളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങള്‍? അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാല്‍ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കേറ്റി വിട്ടൂന്ന് ചോതിച്ചാല്‍ പോരെ റോക്കറ്റില്‍.നിങ്ങള്‍ ഒരു പബ്ലിക് ഫിഗര്‍ ആയത് കൊണ്ടാണ് ഇത്രക്കും ടെന്‍ഷന്‍. കുറച്ച് നാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഹാപ്പി ആയി ഇരിക്കൂ. എല്ലാം റെഡി ആകും'' എന്നാണ് സത്യഭാമ പറയുന്നത്.

തന്നെ ഒരു കൂട്ടം യൂട്യൂബേഴ്‌സ് മനപ്പൂര്‍വ്വം തേജോവധം ചെയ്യുന്നുവെന്നും ജീവിക്കാന്‍ അനുവദിക്കാതെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് രേഖ വിഡിയോയില്‍ പറഞ്ഞത്. തനിക്ക് എന്തെങ്കിലും പറ്റിയാല്‍ ഉത്തരവാദികള്‍ യൂട്യൂബേഴ്‌സാണെന്നും രേഖ പറഞ്ഞിരുന്നു. മൂന്ന് മാസങ്ങളായി ഒരു കൂട്ടം യൂട്യൂബേഴ്‌സ് മോശം ക്യാപ്ഷനുകള്‍ കൊടുത്ത് തന്നെപ്പറ്റി വിഡിയോ പങ്കുവെക്കുകയാണ്. ജീവിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദ്ദത്തിലാക്കുന്നു. ദയവ് ചെയ്ത് മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് രേഖ പറഞ്ഞത്.

Kalamandalam Sathyabhama mocks Rekha Ratheesh as she replies to her plea to CM.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അയ്യപ്പന്‍ അവരെ വെറുതെ വിടുമോ?, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ'; ജയറാം ഇഡി ഓഫീസില്‍

സര്‍ക്കാരിന് വന്‍ തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി

എഐ ഉച്ചകോടിക്ക് സൈബര്‍ സുരക്ഷാ ഭീഷണി; 'വാട്ടറിങ് ഹോള്‍ ആക്രമണങ്ങള്‍'ക്ക് സാധ്യത, മുന്നറിയിപ്പ്

മുന്തിരിയിലെ വിഷാംശം കളയാം

ലോകകപ്പ്, വനിതാ പ്രീമിയർ ലീ​ഗ് കിരീടങ്ങൾ; സ്മൃതി മന്ധാന മികച്ച കായിക താരം; ബിബിസി പുരസ്‌കാരം

SCROLL FOR NEXT