കമൽ ഹാസനും കാളിദാസും/ ട്വിറ്റർ 
Entertainment

വിക്രത്തിൽ കാളിദാസും; ആണ്ടവര്‍ക്കൊപ്പം അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് താരം

കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മകന്‍റെ റോളിലാണ് കാളിദാസ് എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

Author : സമകാലിക മലയാളം ഡെസ്ക്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിക്രം സൂപ്പർതാരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ്. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിലേക്ക് കാളിദാസ് ജയറാം കൂടി എത്തുകയാണ്. കാളിദാസ് തന്നെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്. 

കമൽഹാസനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. 'വിക്രം, കടല്‍ പോലെയുള്ള ഈ സിനിമയിലെ ഒരു തുള്ളി ആവുന്നതില്‍ വലിയ ആഹ്ളാദം. ആണ്ടവര്‍ കമല്‍ ഹാസന്‍ സാറിനൊപ്പം ഒരുമിക്കുന്നതില്‍ സന്തോഷം. ഈ അവസരത്തിന് ലോകേഷ് സാറിനോട് നന്ദി പറയുന്നു'- കാളിദാസ് കുറിച്ചു. കാളിദാസിനെ സ്വാഗതം ചെയ്‍ത് ലോകേഷ് കനകരാജും ട്വീറ്റ് ചെയ്‍തിട്ടുണ്ട്. 

കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മകന്‍റെ റോളിലാണ് കാളിദാസ് എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. വിജയ് നായകനായി എത്തിയ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളി താരം നരെയ്നും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ