ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു പ്രണയിനി തരുണി തന്നെ 

വാലന്റൈന്‍ ഡേയിലാണ് ഇരുവരുടേയും പ്രണയം വെളിപ്പെടുത്തിയത്. വിവാഹിതനാകാന്‍ പോകുന്നുവെന്ന് കാളിദാസ് ജയറാം തന്നെ ഒരു പൊതുവേദിയില്‍ പറഞ്ഞിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയപ്പെട്ട കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡലായ തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവാഹ നിശ്ചയത്തിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

വാലന്റൈന്‍ ഡേയിലാണ് ഇരുവരുടേയും പ്രണയം വെളിപ്പെടുത്തിയത്. വിവാഹിതനാകാന്‍ പോകുന്നുവെന്ന് കാളിദാസ് ജയറാം തന്നെ ഒരു പൊതുവേദിയില്‍ പറഞ്ഞിരുന്നു. ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള 2023ലെ അവാര്‍ഡ് തരിണി കലിംഗരായര്‍ ഏറ്റുവാങ്ങിയപ്പോള്‍ വേദിയിലേക്ക് കാളിദാസ് ജയറാമിനെയും അവതാരക ക്ഷണിക്കുകയായിരുന്നു. നിങ്ങളുടെ ബന്ധമെന്ന്  അവതാരക ചോദിച്ചു. വിവാഹം കഴിക്കാന്‍ പോകുകയായിരുന്നുവെന്നായിരുന്നു അവതാരകയുടെ ചോദ്യത്തിന് കാളിദാസ് നല്‍കിയ മറുപടി. സൂര്യയുടെ ശബ്ദത്തില്‍ പ്രപ്പോസ് ചെയ്യുന്ന താരത്തെയും തരിണിയെ എടുത്തുയര്‍ത്തുന്നതുമായ വിഡിയോ ഹിറ്റാകുകയും ചെയ്തു. 

വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദ ധാരിയാണ് തരിണി.

തരിണി കലിംഗരായര്‍ക്കും കാളിദാസ് ജയറാമിനുമൊപ്പമുള്ള ഫോട്ടോയില്‍ ജയറാമിനെയും പാര്‍വതിയെയും മാളവിക ജയറാമിനെയും ഒന്നിച്ച് കണ്ടതോടെയാണ് താരം പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്.  ഒരു തിരുവോണ ദിനത്തില്‍ ആയിരുന്നു എല്ലാവരും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും