Kalidas Jayaram 
Entertainment

'കേരളത്തേയും നമ്മുടെ സംസ്‌കാരത്തേയും കളിയാക്കുന്നു; അടുത്ത കാലത്ത് കണ്ട ഏറ്റവും മോശം സിനിമ'; തുറന്നടിച്ച് കാളിദാസ്

കേരളത്തെക്കുറിച്ച് ഒരു ഐഡിയയുമില്ലാത്തവര്‍

സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി മലയാളികളുടെ മനസില്‍ ഇടം നേടി, ഇന്ന് തെന്നിന്ത്യയിലെ നിറ സാന്നിധ്യമായി മാറി നടനാണ് കാളിദാസ്. അച്ഛന്‍ ജയറാമിന്റെ പാതയിലൂടെ സിനിമയിലെത്തിയ കാളിദാസിന് ഇന്ന് സിനിമാ ലോകത്ത് സ്വന്തമായൊരു ഇടമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും ആശകള്‍ ആയിരം എന്ന ചിത്രത്തില്‍ ഒരുമിച്ചെത്തിയത് ഈയ്യടുത്തായിരുന്നു.

ആശകള്‍ ആയിരത്തിന്റെ റിലീസിന് മുമ്പായി കാളിദാസും ജയറാമും നല്‍കിയൊരു അഭിമുഖത്തില്‍ നിന്നുള്ളൊരു ഭാഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താന്‍ ഈയ്യടുത്ത് കണ്ടതില്‍ ഏറ്റവും മോശം സിനിമ ഏതെന്ന ചോദ്യത്തിനുള്ള കാളിദാസിന്റെ മറുപടിയാണ് വൈറലായി മാറുന്നത്.

തമിഴ് യൂട്യൂബ് ചാനലായ ഇര്‍ഫാന്‍സ് വ്യുവിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ളതാണ് വിഡിയോ. പരം സുന്ദരി എന്നായിരുന്നു കാളിദാസിന്റെ മറുപടി. കേരളത്തിന്റെ സംസ്‌കാരത്തേയും നാടിനേയും കളിയാക്കുന്നതായിരുന്നു ചിത്രമെന്നും കാളിദാസ് പറയുന്നു.

'ഈയ്യടുത്ത് കണ്ട ഏറ്റവും മോശം സിനിമയാണ് പരം സുന്ദരി. കേരളത്തെക്കുറിച്ച് ഒരു ഐഡിയയുമില്ലാത്തവര്‍ നമ്മുടെ നാടിനേയും സംസ്‌കാരത്തേയും കളിയാക്കുന്ന സിനിമയാണിത്. അതുപോലൊരു മോശം സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല'' എ്ന്നാണ് താരം പറഞ്ഞത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ജാന്‍വി കപൂറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് പരം സുന്ദരി. ചിത്രത്തിന്റെ കഥ നടക്കുന്നത് കേരളത്തിലാണ്. മലയാളി പെണ്‍കുട്ടിയായിട്ടാണ് ജാന്‍വി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ കേരളത്തെ അവതരിപ്പിച്ച രീതിയും ജാന്‍വിയുടെ മലയാളവുമൊക്കെ നേരത്തെ തന്നെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും നേരിട്ടിരുന്നു.

Kalidas Jayaram slams Param Sundari for insulting Kerala and it's culture. Calls it one of the worst movie he recently saw.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മന്ത്രി മരിച്ചെന്ന സന്ദേശം നല്‍കി റീത്ത് വച്ചു; പിടിച്ചുമാറ്റിയതു കൊണ്ടാണ് മന്ത്രിയെ കൊല്ലാതിരുന്നത്; ആ ദൃശ്യങ്ങള്‍ അധികം പുറത്തുവന്നിട്ടില്ല'

'കൊല്ലടാ എന്ന് ആക്രോശിച്ചു; മന്ത്രിക്ക് നേരെ ചാടി വീണ് എന്തോ ആയുധം കൊണ്ട് കഴുത്തില്‍ പരിക്കേല്‍പ്പിച്ചു'; വധശ്രമത്തിന് കേസ്

സ്വര്‍ണവിലയില്‍ ഇടിവ്; 1,18,000ന് മുകളില്‍ തന്നെ

'ധ്യാനിനെ വളരെ അപൂർവമായിട്ടാണ് നമുക്ക് നേരിട്ട് കാണാൻ സാധിക്കുന്നത്; മുത്തിനെ കാണാനാണ് ഞാൻ വന്നത്'

സാമൂഹിക ശാസ്ത്രജ്ഞന്‍ പ്രഫ. ടി കെ ഉമ്മന്‍ അന്തരിച്ചു

SCROLL FOR NEXT