ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

കലൂർ ഡെന്നീസിന്റെ മകൻ സംവിധായകനാവുന്നു, നായകനായി മമ്മൂട്ടി

ഡീനോ ഡെന്നീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനായി എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ തിരക്കഥാകൃത്ത് കലൂർ ഡെന്നീസും മമ്മൂട്ടിയും നിരവധി സിനിമകളിലാണ് ഒന്നിച്ചിട്ടുള്ളത്. ഇപ്പോൾ കലൂർ ഡെന്നീസിന്റെ മകനൊപ്പവും കൈകോർക്കാനുള്ള തയാറെടുപ്പിലാണ് മമ്മൂട്ടി. ഡീനോ ഡെന്നീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനായി എത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രഹാമും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബാദുഷ പ്രൊജക്ട് ഡിസൈനർ. തീയറ്റർ ഓഫ് ഡ്രീംസാണ് ചിത്രം നിർമിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മമ്മൂട്ടിയും അണിയറ പ്രവർത്തകരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

രത്തീന സംവിധാനം ചെയ്ത പുഴുവാണ് മമ്മൂട്ടിയുടേതായി പുറത്തുവന്നത്. നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് ചിത്രം എത്തിയത്. നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഏറ്റവും പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള നൻപകൽ നേരത്തെ മയക്കമാണ്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT