Kalyani Priyadarshan ഇൻസ്റ്റ​ഗ്രാം
Entertainment

'ക്ഷമയും ആത്മാർഥതയുമാണ് ജീവിത വിജയത്തിന്റെ താക്കോൽ, പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കണം'; വിദ്യാർഥികളോട് കല്യാണി

വിശ്വാസം, ക്ഷമ, ആത്മാർഥത എന്നീ ​മൂല്യങ്ങൾ ജീവിതത്തിൽ വളർത്തിയെടുക്കണമെന്നും കല്യാണി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ചെയ്യുന്ന ജോലിയോട് പൂർണ്ണമായും സത്യസന്ധത പുലർത്തണമെന്നും പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും നടി കല്യാണി പ്രിയദർശൻ. സെയ്ന്റ് ജോസഫ് സർവകലാശാലയുടെ സംവാദ പരിപാടിയായ ഓപ്പൺ ഹാർട്ടിന്റെ എട്ടാം പതിപ്പിൽ മുഖ്യാതിഥിയായി പങ്കെടുക്കവേ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു കല്യാണി. തന്റെ സിനിമാ ജീവിതാനുഭവങ്ങ‌ളും കല്യാണി പങ്കുവച്ചു.

വിജയകരമായ അഭിനേത്രിയാകാൻ ബഹുമുഖപ്രതിഭയായി മാറേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും നടി വിദ്യാർഥികളുമായി പങ്കുവച്ചു. വിശ്വാസം, ക്ഷമ, ആത്മാർഥത എന്നീ ​മൂല്യങ്ങൾ ജീവിതത്തിൽ വളർത്തിയെടുക്കണമെന്നും കല്യാണി പറഞ്ഞു. ഓരോ നിമിഷവും സത്യസന്ധമായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കല്യാണി സംസാരിച്ചു.

മലയാള സിനിമയിലെ ആദ്യ വനിതാ സൂപ്പർ ഹീറോ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക ചാപ്റ്റർ‌ 1 ചന്ദ്രയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും കല്യാണി പങ്കുവച്ചു. പ്രേക്ഷകരുടെ താല്പര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതിനേക്കാൾ ഉപരിയായി, ചെയ്യുന്ന ഓരോ കാര്യത്തിലും ഹൃദയം മുഴുവൻ സമർപ്പിച്ച് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കല്യാണി വ്യക്തമാക്കി. സർവകലാശാല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വലിയ വരവേൽപ്പാണ് കല്യാണിയ്ക്ക് ലഭിച്ചത്.

പ്രമുഖ വ്യക്തികളുമായി വിദ്യാർഥികൾക്ക് നേരിട്ട് സംവദിക്കാനുള്ള അവസരമാണ് ‘ഓപ്പൺ ഹാർട്ട്’. അതേസമയം ലോകയുടെ രണ്ടാം ഭാ​ഗത്തിലും കല്യാണി എത്തുന്നുണ്ട്. ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായാണ് ലോകയിൽ‌ കല്യാണി എത്തിയത്. നസ്‌ലിൻ ആയിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തിയത്.

Cinema News: Actress Kalyani Priyadarshan inspires students.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടിപി കേസ്: ആളുകള്‍ പലതും പറയും, ഗൂഢാലോചനാ വാദത്തിന് ഒരു തെളിവുമില്ല: തിരുവഞ്ചൂര്‍- വിഡിയോ

സിക്സുകൾ പറത്തും ബാറ്റിന് കോടികൾ; ഇഷ്ടം പോലെ എഴുതി എടുക്കാൻ 'ബ്ലാങ്ക് ചെക്കും'! വൈഭവിനെ തേടി ഓഫറുകളുടെ പെരുമഴ

സാറെ ഞങ്ങള്‍ നാലുപേരെ തന്നാല്‍ പോരേ, ഞാന്‍ പറഞ്ഞു വേണ്ട'; ടിപി കേസില്‍ വെളിപ്പെടുത്തലുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍- വിഡിയോ

പ്രമേഹവും രക്തസമ്മർദവും; ഇന്ത്യയ്ക്കും മുകളിൽ കേരളം, ദേശീയ ആരോഗ്യ സർവെ റിപ്പോർട്ട്

'അവൻ മരിച്ചുപോയേനെ'; അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ കൈയേറ്റത്തിൽ പ്രതികരിച്ച് മമത ബാനർജി

SCROLL FOR NEXT