Kalyani Priyadarshan ഇന്‍സ്റ്റഗ്രാം
Entertainment

'കണ്ടന്റാണ് രാജാവ്, ഏറ്റവും വലിയ താരവും'; 200 കോടി ക്ലബ് എന്‍ട്രിയില്‍ കല്യാണി; കയ്യടി നേടി 'ചക്കരയ്ക്കുള്ള' അച്ഛന്റെ ഉപദേശം!

അച്ഛന്‍ പ്രിയദര്‍ശന്‍ കല്യാണിയ്ക്ക് അയച്ച സന്ദേശം

സമകാലിക മലയാളം ഡെസ്ക്

ലോക ചാപ്റ്റര്‍ 1: ചന്ദ്ര 200 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. മലയാളത്തില്‍ 200 കോടി നേടുന്ന നാലാമത്തെ മാത്രം സിനിമയാണ് ലോക. കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രം കേരളത്തിന് പുറത്തും വലിയ സ്വീകാര്യതയാണ് നേടുന്നത്. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റിലേക്കുള്ള കുതിപ്പിലാണ് ലോക.

ലോക 200 കോടി ക്ലബില്‍ ഇടം നേടിയതിന് പിന്നാലെ സന്തോഷം പങ്കിട്ട് കല്യാണി പ്രിയദര്‍ശന്‍. ലോകയുടെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നുള്ള ചിത്രങ്ങളടക്കം പങ്കിട്ടു കൊണ്ടാണ് കല്യാണിയുടെ പ്രതികരണം. പ്രേക്ഷകര്‍ക്കും തന്റെ സംവിധായകനും സഹതാരങ്ങള്‍ക്കുമെല്ലാം നന്ദി പറയുകയാണ് കല്യാണി.

''ഇന്നലെ, ഞങ്ങളുടെ സിനിമ, നിങ്ങള്‍ പ്രേക്ഷകരാല്‍ മാത്രം സാധ്യമായൊരു അക്കത്തിലേക്ക് എത്തി. എനിക്ക് സംസാരിക്കാന്‍ വാക്കുകളില്ല. ഈ സിനിമയ്ക്ക് മേല്‍ ചൊരിയുന്ന സ്‌നേഹത്തോട് അതിയായി കടപ്പെട്ടിരിക്കുന്നു. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ കണ്ടന്റ് ആണ് എന്നും രാജാവ്, ഏറ്റവും വലിയ സ്റ്റാര്‍. ഒരിക്കല്‍ കൂടി നിങ്ങള്‍ അത് ഞങ്ങള്‍ക്ക് തെളിയിച്ചു തന്നു. വിഷനുള്ള കഥകള്‍ക്ക് എന്നും നിങ്ങളൊരു ഇടം തരുമെന്ന് കാണിക്കാന്‍ അവസരം തന്നതിന് നന്ദി.'' കല്യാണി പറയുന്നു.

''അരുണ്‍ ഡൊമിനിക്, ഞങ്ങളുടെ ഡോം, ഞങ്ങളുടെ ഹൃദയം നല്‍കി വിശ്വസിക്കാന്‍ ഒരു വിഷന്‍ നല്‍കിയതിന് നന്ദി. ഞങ്ങളുടെ പക്കലുള്ളതെല്ലാം നല്‍കാന്‍ മാത്രം ആവേശം ഞങ്ങള്‍ക്കുണ്ടാകാന്‍ കാരണം നിങ്ങളാണ്. നിങ്ങളില്ലാതെ ഇതൊന്നും സാധ്യമാകില്ലായിരുന്നു.'' എന്നും കല്യാണി പറയന്നു.

ഏറ്റവും ഗംഭീരമായ കാസ്റ്റ് ആന്റ് ക്രൂവിന്. ഈ വിജയം എനിക്ക് സ്‌പെഷ്യല്‍ ആകുന്നത് അത് പങ്കിടാന്‍ നിങ്ങളുമുണ്ടെന്നതിനാലാണ്. പിന്നെ ലോകയെ അഭിമാനമായി മാറ്റി, ഇത്രയും വലുതാക്കിയ ഞങ്ങളുടെ മലയാളി പ്രേക്ഷകര്‍ക്ക്, ഒരുപാട് ഒരുപാട് നന്ദി എന്നു പറഞ്ഞാണ് കല്യാണി നിര്‍ത്തുന്നത്. അച്ഛന്‍ പ്രിയദര്‍ശന്‍ തനിക്ക് അയച്ച സന്ദേശവും കല്യാണി പങ്കുവെക്കുന്നുണ്ട്.

''ഒരു കാര്യം എപ്പോഴും ഓര്‍ക്കുക. ഈ മെസേജ് ഒരിക്കലും മായ്ച്ചുകളയരുത്. വിജയം നിന്റെ തലയ്ക്ക് പിടിക്കരുത്. പരാജയം നിന്റെ ഹൃദയത്തേയും ബാധിക്കരുത്, ചക്കരേ. എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും നല്ല ഉപേദശം ഇതാണ്. ലവ് യു, ഗുഡ് നൈറ്റ്'' എന്നാണ് കല്യാണിയ്ക്കുള്ള പ്രിയദര്‍ശന്റെ മെസേജ്. നസ്ലെന്‍, ശാന്തി ബി, ഐശ്വര്യ ലക്ഷ്മി, ചന്തു സലീംകുമാര്‍, തുടങ്ങിയവര്‍ കല്യാണിയുടെ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്.

Kalyani Priyadarshan thanks audience, director and the team of Lokah as the movie enters 200 crore club. Social media notices the cute message from her father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

SCROLL FOR NEXT