Kalyani Priyadarshan, Mammootty and Dulquer Salmaan ഇന്‍സ്റ്റഗ്രാം
Entertainment

'ഞാന്‍ നടിയാകുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല, ദുല്‍ഖറിനെ മമ്മൂട്ടിയും എതിര്‍ത്തിരുന്നു'; കല്യാണി പ്രിയദര്‍ശന്‍ പറയുന്നു

അമ്മയ്ക്ക് എല്ലായിപ്പോഴും അറിയാമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

സമാനതകളില്ലാത്ത വിജയമാണ് ബോക്‌സ് ഓഫീസില്‍ ലോക നേടുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ഫീമെയില്‍ സൂപ്പര്‍ ഹീറോ ചിത്രമാണ്. മേക്കിങിലും കഥ പറച്ചിലിലുമെല്ലാം മികവു പുലര്‍ത്തുന്ന ലോകയിലെ കല്യാണിയുടെ പ്രകടനവും കയ്യടി നേടുകയാണ്. 100 കോടിയെന്ന നേടത്തിലേക്ക് അതിവേഗം കുതിക്കുകയാണ് ലോക.

ലോകയിലെ കല്യാണിയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളിലെ കല്യാണിയുടെ പ്രകടനം ഗംഭീരമാണെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. ബോക്‌സ് ഓഫീസില്‍ കല്യാണി പിന്നിലാക്കിയിരിക്കുന്നത് മോഹന്‍ലാലിനേയും ഫഹദ് ഫാസിലിനേയും ആണെന്നതും ശ്രദ്ധേയമാണ്.

അതേസമയം കല്യാണി സിനിമയിലേക്ക് വരുന്നതും നടിയാകുന്നതുമൊന്നും അച്ഛനും അമ്മയും ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് താരം പറയുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അച്ഛന്‍ പ്രിയദര്‍ശനും അമ്മ ലിസിയും തന്റെ സിനിമ സ്വപ്‌നങ്ങളെ എതിര്‍ത്തിരുന്നതിനെക്കുറിച്ച് കല്യാണി സംസാരിച്ചത്. താരപുത്രിയായിരുന്നതിനാല്‍ സിനിമ എപ്പോഴും ഒരു ഓപ്ഷനായി ഉണ്ടായിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കല്യാണി.

''തീര്‍ച്ചയായും അല്ല. ഞാന്‍ സിനിമയിലേക്ക് വരുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല. ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ആ ചിന്ത മനസിലാകും. ഇതേക്കുറിച്ച് ദുല്‍ഖര്‍ സല്‍മാനോട് സംസാരിച്ചത് ഓര്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹം സിനിമയിലേക്ക് വരുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അവരൊക്കെ കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. നമ്മള്‍ അതിന്റെ ഗ്ലാമര്‍ വശം മാത്രമാണ് കാണുന്നത്'' എന്നാണ് കല്യാണി പറയുന്നത്.

തന്റെ ജീവിതകാലം മുഴുവന്‍ അച്ഛന്‍ ജോലി ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആളുകള്‍ കരുതുന്നത് പോലെ ഗ്ലാമറസല്ല അത്. തന്റെ കുഞ്ഞും അതിലൂടെ കടന്നു പോകണമെന്ന് ഒരു രക്ഷിതാവും ആഗ്രഹിക്കില്ല. അതിനാല്‍ എന്റെ മാതാപിതാക്കള്‍ ഞാന്‍ ഇതിലേക്ക് വരരുതെന്ന് ആഗ്രഹിച്ചിരുന്നു. അതിനാല്‍ അത് തന്നെയൊരു സ്ട്രഗളിലായിരുന്നു എന്നും കല്യാണി പറയുന്നു.

''ഇതാണ് എന്റെ ഇടമെന്ന് അമ്മയ്ക്ക് എല്ലായിപ്പോഴും അറിയാമായിരുന്നുവെന്ന് തോന്നുന്നു. പക്ഷെ അച്ഛന് എതിര്‍പ്പായിരുന്നു. അതിനാല്‍ എന്നെ ലോഞ്ച് ചെയ്യാന്‍ നേരം, താന്‍ അതിന് പറ്റിയ ആളല്ലെന്നും നിന്നെ ഞാന്‍ അങ്ങനെ കണ്ടിട്ടില്ലെന്നുമാണ് അച്ഛന്‍ പറഞ്ഞത്. തന്റെ അഭിനേതാക്കളില്‍ നിന്നും സംവിധായകന് ഇന്‍സ്പിരേഷനുണ്ടാകണം. എന്നില്‍ അദ്ദേഹത്തിന് അത് കാണാന്‍ സാധിച്ചില്ല. അതിനാലാണ് അദ്ദേഹം എനിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കാത്തത്'' എന്നും താരം പറയുന്നു.

Kalyani Priyadarshan says father Priyadarshan never wanted her to act in movies. Even Mammootty was against Dulquer Salmaan getting into the movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; യുവതി അപകട നില തരണം ചെയ്തു

JEE Main 2026:പരീക്ഷയിൽ കാൽക്കുലേറ്റർ ഉപയോഗിക്കാമോ? ആശയക്കുഴപ്പം പരിഹരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

SCROLL FOR NEXT