Kalyani Priyadarshan ഫയല്‍
Entertainment

'ഇത്ര സുന്ദരിയായ അമ്മയ്ക്ക് ഇങ്ങനൊരു മോളോ, ഈ തടിച്ചിയ്ക്ക് ഹാന്റ് മോഡല്‍ ആകാനേ പറ്റൂ'; ഇന്‍സള്‍ട്ട് ഇന്‍വെസ്റ്റ്‌മെന്റാക്കിയ കല്യാണി

നടിയായപ്പോള്‍ ഇപ്പോള്‍ എങ്ങനെയിരിക്കുന്നുവെന്ന് ഞാന്‍ അവരോട് ചോദിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭാഷകളുടെ അതിര്‍ വരമ്പുകള്‍ തകര്‍ത്തിരിക്കുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. ലോക നേടിയ പാന്‍ ഇന്ത്യന്‍ വിജയത്തോടെ എല്ലാവരുടേയും പ്രിയങ്കരിയായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലെ നായികയായി, മലയാള സിനിമയുടെ തലപ്പത്തേക്കാണ് കല്യാണി പ്രിയദര്‍ശന്‍ കയറിയിരിക്കുന്നത്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം കല്യാണി പ്രിയദര്‍ശന്‍ ആണ് ചര്‍ച്ചാ വിഷയം.

അച്ഛന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ്‌മേക്കര്‍മാരില്‍ ഒരാള്‍. അമ്മ മലയാളത്തിലെ ഐക്കോണിക് നായികമാരില്‍ ഒരാള്‍. കുട്ടിക്കാലം മുതല്‍ കണ്ടതും കേട്ടതുമെല്ലാം സിനിമയെക്കുറിച്ച്. അങ്ങനെയുള്ളപ്പോള്‍ കല്യാണിയുടെ സിനിമാ ജീവിതം ഒരു കേക്ക് വാക്ക് ആയിരിക്കണം എന്നായിരിക്കും പലരും കരുതിയിട്ടുണ്ടാവുക. എന്നാല്‍ കല്യാണിയുടെ താരപദവിയിലേക്കുള്ള യാത്ര അത്ര സുഖകരമായ ഒന്നായിരുന്നില്ല.

ഇന്ന് നാഷണല്‍ ക്രഷ് ആയി തിളങ്ങി നില്‍ക്കുന്ന കല്യാണിയ്ക്ക് ഒരുകാലത്ത് കടുത്ത ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ട്. അമിതവണ്ണത്തിന്റെ പേരില്‍ കുട്ടിക്കാലത്തും കൗമാരകാലത്തും തുടര്‍ന്നുമെല്ലാം അടുത്ത കൂട്ടുകാര്‍ പോലും കല്യാണിയെ പരിഹസിച്ചിട്ടുണ്ട്. എന്തിനേറെ പറയുന്നു, ഇത്ര സുന്ദരിയായ അമ്മയ്ക്ക് എങ്ങനെ ഇതുപോലൊരു മകള്‍ ജനിച്ചുവെന്ന് പോലും പലരും ചോദിച്ചിട്ടുണ്ടെന്നാണ് കല്യാണി പറഞ്ഞിട്ടുള്ളത്.

താന്‍ ഒരു നാള്‍ നടിയാകുമെന്ന് പറയുമ്പോള്‍ കൂട്ടുകാര്‍ കളിയാക്കിയിരുന്നതിനെക്കുറിച്ച് ഒരിക്കല്‍ കല്യാണി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. 'എനിക്കൊരു ഗംഭീര 'ഹാന്റ് മോഡല്‍' ആകാന്‍ സാധിക്കുമായിരുന്നു. പക്ഷെ ഞാനൊരു നടിയാകാന്‍ തീരുമാനിച്ചു' എന്ന വാചകം ഇന്‍സ്റ്റഗ്രാം ബയോ ആയി കല്യാണി എഴുതിയിരുന്നത് പോലും ആ സുഹൃത്തുക്കള്‍ക്കുള്ള മറുപടിയായിരുന്നു.

''ചെറുപ്പത്തില്‍ ഞാന്‍ കുറച്ച് തടിച്ചിട്ടായിരുന്നു. സുഹൃത്തുക്കള്‍ മാത്രമല്ല, എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. പത്തിലും പ്ലസ് വണ്ണിലും പ്ലസ് ടുവിലുമെല്ലാം നല്ല തടിച്ചിട്ടായിരുന്നു. എന്നാല്‍ എന്റെ കൈ ചെറുതായിരുന്നു. കുട്ടിയുടെ കൈ പോലെയാണ്. വള ഇടണമെങ്കില്‍ കുട്ടികളുടെ സൈസിലുള്ളതായിരിക്കും ധരിക്കുക. കൂട്ടുകാര്‍ കളിയാക്കുമ്പോള്‍, എന്നെ കളിയാക്കുന്നത് നിര്‍ത്തിക്കോ ഞാന്‍ വലിയൊരു മോഡലാകും എന്ന് ഞാന്‍ പറയും'' താരം പറയുന്നു.

അവര്‍ എന്നെ തടിച്ചിയെന്ന് വിളിച്ചാണ് കളിയാക്കുക. നീ എങ്ങനെ മോഡല്‍ ആകാനാണ്? നിനക്ക് ആകെ പറ്റുക ഹാന്റ് മോഡല്‍ ആകാനാണ് എന്ന് അവര്‍ പറയും. എന്റെ കൈ ചെറുതായിരുന്നതിനാലാണ്. ഓക്കെ, ഞാന്‍ വലിയൊരു ഹാന്റ് മോഡല്‍ ആകുമെന്ന് ഞാന്‍ പറയും. പിന്നീട് നടിയായപ്പോള്‍ ഇപ്പോള്‍ എങ്ങനെയിരിക്കുന്നുവെന്ന് ഞാന്‍ അവരോട് ചോദിക്കുമെന്നും കല്യാണി മുമ്പൊരു അഭിമുഖത്തില്‍ പറയുന്നുണ്ട്.

അതേസമയം ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച ലോക മലയാളത്തിലെ ആദ്യത്തെ 300 കോടി ചിത്രമായി മാറിയിരിക്കുകയാണ്. 301 കോടി പിന്നിട്ടിരിക്കുകയാണ് ലോകയുടെ കളക്ഷന്‍. ചിത്രം ഇപ്പോഴും ബോക്‌സ് ഓഫീസില്‍ പ്രദര്‍ശനം തുടരുകയാണ്.

Kalyani Priyadarshan was bodyshamed during youger days. Turned insult into motivation and later gave them replies with her success.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT