Kamal Haasan and Rajinikanth ഫയല്‍
Entertainment

46 വര്‍ഷത്തിനു ശേഷം ആണ്ടവരും തലൈവരും ഒരുമിക്കുന്നു; 'ടൈം ആയെന്ന്' കമല്‍ഹാസന്‍

കാത്തിരിപ്പ് അവസാനിക്കാന്‍ പോവുകയാണ്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സിനിമയിലെ രണ്ട് ഐക്കണുകളാണ് കമല്‍ഹാസനും രജനികാന്തും. പതിറ്റാണ്ടുകളായി തമിഴ് സിനിമയെ മുന്നില്‍ നിന്ന് നയിക്കുന്നവര്‍. ഇരുവരും ഒരുമിക്കുന്നതിനായി കാലങ്ങളായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പ് അവസാനിക്കാന്‍ പോവുകയാണ്. രജനികാന്തും കമല്‍ഹാസനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുകയാണ്.

തങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന കാര്യം കമല്‍ഹാസന്‍ തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സൈമ അവാര്‍ഡ്‌സിലാണ് കമല്‍ ഇക്കാര്യം അറിയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ്. വാണിജ്യപരമായി ഇതൊരു അത്ഭുതമായിരിക്കും. വലിയ സംഭവം ആണോ എന്നൊന്നും പറയാനാവില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നാണ് അദ്ദേഹം പറയുന്നത്.

കൂലിയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് ആയിരിക്കും സിനിമയൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ''വര്‍ഷങ്ങള്‍ മുമ്പ് ഞങ്ങള്‍ ഒരുമിച്ചതാണ്. പക്ഷെ പിന്നീട് പിരിയാന്‍ തീരുമാനിച്ചു. കാരണം സംവിധായകര്‍ ഒരു ബിസ്‌കറ്റ് മുറിച്ച് ഓരോര്‍ത്തര്‍ക്കും ഓരോ പാതി വീതമാണ് തന്നിരുന്നത്. ഞങ്ങള്‍ രണ്ട് പേരും ഒരു മുഴുവന്‍ ബിസ്‌കറ്റ് ആണ് ആഗ്രഹിച്ചിരുന്നത്. അത് നേടുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും പാതി ബിസ്‌കറ്റില്‍ സന്തുഷ്ടരാകാന്‍ സാധിക്കുമെന്നായിട്ടുണ്ട്. അതിനാല്‍ ഒരുമിച്ച് വരാന്‍ തീരുമാനിച്ചു'' എന്നാണ് കമല്‍ പറഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സംഭവിക്കേണ്ടിയിരുന്നത് ഇപ്പോള്‍ സംഭവിക്കുന്നുവെന്ന് മാത്രമേയുള്ളൂവെന്നും തങ്ങള്‍ക്ക് ഇത് ഒട്ടും അത്ഭുതമല്ലെന്നും കമല്‍ഹാസന്‍ പറയുന്നുണ്ട്. ഇതൊരു അവസരമാണ്. ഞങ്ങള്‍ പരസ്പരം മത്സരിക്കുമെന്ന് നിങ്ങള്‍ കരുതിയേക്കും. പക്ഷെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. അതല്ലാതെ മറ്റൊന്നില്ലെന്നും കമല്‍ പറയുന്നു. നേരത്തെ പലപ്പോഴും തങ്ങള്‍ പരസ്പരം സിനിമകള്‍ നിര്‍മിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും കമല്‍ പറയുന്നു.

കമലും രജനിയും 70 കളില്‍ നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ ആദ്യ ചിത്രമായ അപൂര്‍വ്വ രാഗങ്ങള്‍ മുതല്‍ മുണ്ട്രു മുടിച്ച്, 16 വയതിനിലെ തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 46 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ അലാവുദ്ദീനും അത്ഭുതവിളക്കിലുമാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

Kamal Haasan confirms he and Rajinikanth are uniting after 46 years. movie is said to be directed by Lokesh Kangaraj

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

ഇങ്ങനെ ചെയ്താൽ ഡ്രൈ നട്ട്സും സീഡ്‌സും കേടുവരില്ല

SCROLL FOR NEXT