ഇന്ത്യന്‍ സിനിമയിലെ അതികായന്മാര്‍ ഒരുമിച്ച ചിത്രമായിരുന്നു കല്‍ക്കി. പ്രഭാസ് നായകനായ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തിയപ്പോള്‍ വില്ലനായത് കമല്‍ ഹാസന്‍ ആയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്. വന്‍താരനിരയാണ് രണ്ടാം ഭാഗത്തില്‍ ഒരുക്കുന്നത്.
ചിത്രത്തില്‍ സുപ്രീം യാഷ്‌കിന്‍ എന്ന കൊടൂരവില്ലനായിട്ടാണ് കമല്‍ഹാസനെത്തുന്നത്. കല്‍ക്കിയുടെ അവസാന ഭാഗത്തിലാണ് കമലിനെ അവതരിപ്പിക്കുന്നത്. രൂപമാറ്റം കൊണ്ട് അമ്പരപ്പിക്കുകയായിരുന്നു കമല്‍. ഇപ്പോഴിതാ രണ്ടാം ഭാഗത്തില്‍ കമല്‍ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുള്ള നടന്‍ യോഗി സേതുവിന്റെ വാക്കുകള്‍ വൈറലാവുകയാണ്. ഒരു അഭിമുഖത്തിനിടെയാണ് നടന്റെ വെളിപ്പെടുത്തല്‍.
''കമല്‍ഹാസന്‍ സാര്‍ ആണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍. കല്‍ക്കി 2വിന് 20 ദിവസത്തേക്ക് വാങ്ങുന്നത് 150 കോടിയാണ്. ഞാനിത് കമല്‍ഹാസ് സാറിനോട് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പറഞ്ഞു. അദ്ദേഹം ഉടനെ തന്നെ നിര്‍മാതാവ് അശ്വനി ദത്തയെ പരിചയപ്പെടുത്തി തന്നു. ഞാന്‍ അദ്ദേഹത്തോട് നന്ദി പറഞ്ഞു. ഞങ്ങളുടെ സുഹൃത്തിനെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാക്കിയതെന്ന് പറഞ്ഞ് ഈ കണക്കും പറഞ്ഞു. പക്ഷെ അദ്ദേഹം എന്നെ തിരുത്തി. ഇദ്ദേഹം 20 ദിവസമല്ല പത്ത് ദിവസത്തേക്ക് മാത്രമേ ഡേറ്റ് തന്നിട്ടുള്ളൂവെന്ന്. ഇപ്പോള്‍ ഒരു ദിവസത്തേക്ക് രണ്ട് മില്യണ്‍ ഡോളര്‍ ആണ് കമല്‍ സാര്‍ വാങ്ങുന്നത്'' എന്നാണ് അദ്ദേഹം പറയുന്നത്.
രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്. അമിതാഭ് ബച്ചനും കമല്‍ഹാസനുമുള്ള രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ നായികയായിരുന്ന ദീപിക പദുക്കോണിനെ മാറ്റിയത് വലിയ വിവാദമായിരുന്നു. ദീപികയ്ക്ക് പകരം ചിത്രത്തിലെത്തുന്നത് പ്രിയങ്ക ചോപ്രയാണെന്നും സായ് പല്ലവിയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2024 ല്‍ തിയേറ്ററിലെത്തിയ കല്‍ക്കി 2898 എഡി ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 739 കോടിയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates