ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

35 വർഷത്തിനുശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്നു, 68ാം പിറന്നാൾ ദിനത്തിൽ വമ്പൻ പ്രഖ്യാപനം; ആവേശത്തിൽ ആരാധകർ

'കെഎച്ച് 234' എന്ന് താൽക്കാലികമായി പേര് നല്‍കിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസറാണ് പുറത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മൽഹാസന്റെ 68ാം പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് പുതിയ സിനിമയുടെ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. 35 വർഷത്തിനു ശേഷം മണിരത്നവുമായി ഒന്നിക്കാനൊരുങ്ങുകയാണ് ഉലകനായകൻ. സോഷ്യൽ മീഡിയയിലൂടെ കമൽ ഹാസൻ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. കമൽഹാസന്റെ 234ാം ചിത്രമാണ്. 

'കെഎച്ച് 234' എന്ന് താൽക്കാലികമായി പേര് നല്‍കിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസറാണ് പുറത്തുവന്നത്. എആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മൂവരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജ് കമല്‍ ഫിലിംസിന്റെയും മദ്രാസ് ടാക്കീസിന്റെയും ബാനറില്‍ കമല്‍ ഹാസന്‍, മണിരത്‌നം, ആര്‍. മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് ഫിലിംസായിരിക്കും ചിത്രം അവതരിപ്പിക്കുക. ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 2024ലാകും ചിത്രം തിയറ്ററിൽ എത്തുക. 

35 വർഷം മുൻപ് മണി രത്നത്തിനൊപ്പം പ്രവർത്തിക്കുമ്പോൾ ഉണ്ടായ അതേ ആവേശം തന്നെയാണ് തനിക്ക് ഇപ്പോഴും ഉള്ളത് എന്നാണ് പ്രസ്താവനയിലൂടെ കമൽഹാസൻ പറഞ്ഞത്. റഹ്മാനൊപ്പം ഒന്നിക്കുന്നതിലും ഇതേ ആവേശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കമൽ സാറിനൊപ്പം വീണ്ടും പ്രവർത്തിക്കാനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് മണിരത്നം പറഞ്ഞത്. 1987ൽ പുറത്തിറങ്ങിയ നായകനിലാണ് കമൽഹാസനും മണിരത്നവും ഒന്നിച്ചത്. ചിത്രം വൻ വിജയമായിരുന്നു. അധോലോക നായകൻ വരദരാജ മുദലിയാരുടെ ജീവിതമാണ് ചിത്രം പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍