ചെന്നൈ; കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി എത്തിയ കേരള സ്റ്റോറി എന്ന ഹിന്ദി സിനിമയ്ക്കെതിരെ പരാതി. 32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസിൽ എത്തിച്ചെന്നാണ് സിനിമയിൽ ആരോപിക്കുന്നത്. സിനിമ വ്യാജമായ കാര്യങ്ങൾ വസ്തുതയെന്ന പേരിൽ അവതരിപ്പിക്കുകയാണെന്ന് പറഞ്ഞ് തമിഴ്നാട് സ്വദേശിയായ മാധ്യമപ്രവർത്തകനാണ് സെൻസർ ബോർഡിന് പരാതി നൽകിയത്. സിനിമയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.
വിപുൽ അമൃത് ലാൽ നിർമിച്ച് സുദീപ്തോ സെൻ സംവിധാനം ചെയ്ത സിനിമയാണ് കേരള സ്റ്റോറി. സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം യുട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ഗുരുതര ആരോപണമാണ് കേരളത്തിനെതിരെ ചിത്രത്തിൽ നടത്തുന്നത്. മതംമാറി ഐഎസിൽ ചേർന്ന ഒരു യുവതിയുടെ തുറന്നു പറച്ചിലാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശാലിനി ഉണ്ണികൃഷ്ണൻ എന്ന നഴ്സായാണ് യുവതി പ്രത്യക്ഷപ്പെടുന്നത്. മതം മാറ്റി ഫാത്തിമ ഭായ് ആയ തന്നെ ഐഎസിൽ എത്തിച്ചെന്നും ഇപ്പോൾ പാക്കിസ്ഥാൻ ജയിലിലാണെന്നുമാണ് ടീസറിൽ പറയുന്നത്. ഇത്തരത്തിൽ 32000 സ്ത്രീകളെ മതം മാറ്റിയെന്നും ബേസ്ഡ് ഓൺ ട്രൂ ഇൻസിഡന്റ്സ് എന്നാണ് സിനിമ എന്നുമാണ് സിനിമ അവകാശപ്പെടുന്നത്.
ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ ബി ആർ അരവിന്ദാക്ഷൻ ആണ് ചിത്രത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. കേരളത്തെ ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുയാണ് തെറ്റായ വിവിരങ്ങൾ ശരിയെന്ന രീതിയിൽ നൽകുകയാണെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates