കമല്‍ ഹാസന്‍ ഫെയ്സ്ബുക്ക്
Entertainment

കമല്‍ ഹാസന്റെ പണം വാരിയ അഞ്ച് ചിത്രങ്ങള്‍

മറ്റ് സൂപ്പര്‍താരങ്ങളെ അപേക്ഷിച്ച് കമല്‍ ഹാസന് ബോക്‌സ് ഓഫിസ് ഹിറ്റുകള്‍ കുറവാണ്

സമകാലിക മലയാളം ഡെസ്ക്

ലകനായകന്‍ കമല്‍ ഹാസന്‍ നായകനായി എത്തിയ ഇന്ത്യന്‍ 2 റിലീസിന് എത്തിയിരിക്കുകയാണ്. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് കമല്‍ ഹാസന്‍ ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. പലപ്പോഴും താരത്തിന്റെ പ്രകടനമാണ് കയ്യടി നേടാറുള്ളത്. മറ്റ് സൂപ്പര്‍താരങ്ങളെ അപേക്ഷിച്ച് കമല്‍ ഹാസന് ബോക്‌സ് ഓഫിസ് ഹിറ്റുകള്‍ കുറവാണ്. ഏറ്റവും പണം വാരിയ കമല്‍ഹാസന്‍ ചിത്രങ്ങള്‍ ഇവയാണ്.

വിക്രം

കമല്‍ഹാസനെ ടൈറ്റില്‍ കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആണ് ഏറ്റവും പണം വാരിയ കമല്‍ഹാസന്‍ ചിത്രം. 120 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രം 428 കോടിയാണ് കളക്ഷനായി നേടിയത്. 130 കോടിയാണ് ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ്സായി ലഭിച്ചത്. 2022ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇന്ത്യന്‍

കമല്‍ഹാസന്റെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ് ഇന്ത്യന്‍. കമല്‍ഹാസന്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രം ശങ്കറാണ് സംവിധാനം ചെയ്തത്. എട്ട് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം 60 കോടി രൂപയാണ് കളക്റ്റ് ചെയ്തത്.

ദശാവതാരം

കമല്‍ഹാസന്‍ പത്ത് വേഷത്തിലെത്തി അമ്പരപ്പിച്ച ചിത്രമാണ് ദശാവതാരം. 2008ല്‍ റിലീസ് ചെയ്ത ചിത്രം ഒരുക്കിയത് രവി കുമാറാണ്. 60 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം 107 കോടിയാണ് നേടിയത്.

വേട്ടയാട് വിളയാട്

കമല്‍ ഹാസന്‍ പൊലീസ് വേഷത്തിലെത്തിയ ചിത്രമാണ് ഇത്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജ്യോതികയാണ് നായികയായി എത്തിയത്. 15 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 48 കോടിയാണ് ആഗോളതലത്തില്‍ നേടിയത്. 2006 ലാണ് ചിത്രം റിലീസ് ചെയ്തത്.

വിശ്വരൂപം

2013ല്‍ റിലീസ് ചെയ്ത കമല്‍ഹാസന്‍ ചിത്രമാണ് വിശ്വരൂപം. താരം തന്നെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. 75 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 109 കോടിയാണ് നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

സൗദിയിൽ ഫുഡ് ട്രക്കുകൾക്ക് കടും വെട്ട്; ഈ പ്രദേശങ്ങളിൽ കച്ചവടം പാടില്ല

അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഇ ഡി നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

SCROLL FOR NEXT