Kamal, Bhavana and Meera Jasmine 
Entertainment

'പത്മയെ അങ്ങനെ കൊല്ലേണ്ടേയിരുന്നില്ല, അതൊരു അബദ്ധം'; സ്വപ്‌നക്കൂടിനെക്കുറിച്ച് കമല്‍

സ്വപ്‌നക്കൂടിന്റെ ക്ലൈമാക്‌സില്‍ ഭാവനയുടെ പത്മ മരിക്കേണ്ടിയിരുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളികളുടെ പ്രിയ സിനിമകളിലൊന്നാണ് സ്വപ്‌നക്കൂട്. 2003 ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മീര ജാസ്മിന്‍, ഭാവന എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ സ്വപ്‌നക്കൂട് വീണ്ടും ചര്‍ച്ചയായി മാറിയിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉടലെടുത്തിരുന്നു.

സ്വപ്‌നക്കൂടിന്റെ ക്ലൈമാക്‌സില്‍ ഭാവനയുടെ പത്മ മരിക്കേണ്ടിയിരുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ഈ ചര്‍ച്ചയില്‍ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് സംവിധായകന്‍ കമല്‍. അഹല്യ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ മനസ് തുറന്നത്.

''ഭാവനയുടെ കഥാപാത്രം മരിക്കുകയെന്നത് കഥയ്ക്ക് ആവശ്യമായിരുന്നു. അതിന്റെ കാരണം മീരയുടെ കഥാപാത്രമായ കമല ഒറ്റപ്പെടണം. പത്മ ഉണ്ടെങ്കില്‍ ഒരു കാരണവശാലും അവസാനം കുഞ്ഞൂഞ്ഞിന്റെ കൂടെ പോകില്ല. ഒരുപക്ഷെ കുഞ്ഞൂഞ്ഞും തിരിച്ച് അന്വേഷിച്ച് വരില്ലായിരുന്നു. കാരണം അവര്‍ രണ്ടു പേരും അവളെ പ്രണയിക്കുന്നുണ്ട്. ദീപുവിന്റെ പ്രണയം കുഞ്ഞൂഞ്ഞ് അറിയുന്നുണ്ട്. അവരുടെ സൗഹൃദം വച്ച് ആ നാട്ടില്‍ നിന്നു തന്നെ പോവുകയേയുള്ളൂ. സ്‌ക്രിപ്റ്റ് വര്‍ക്ക് ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന പ്രശ്‌നമായിരുന്നു അത്'' എന്നാണ് കമല്‍ പറയുന്നത്.

''പത്മ മരിച്ചതു കൊണ്ടാണ് കമല കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തിന്റെ കൂടെ പോകുന്നത്. അത് ഗതികേടു കൊണ്ട് പോകുന്നതാണ്. അതൊരു ദുരന്തമാകുമെന്നതിനാലാണ് അറിയുമ്പോള്‍ തന്നെ അവര്‍ തിരിച്ചുവരുന്നത്. അതുകൊണ്ടാണ് പത്മയുടെ കഥാപാത്രത്തെ ഇല്ലാതാക്കിയത്. പക്ഷെ ഞങ്ങള്‍ക്ക് പറ്റിയൊരു അബദ്ധം ഞാന്‍ ഇന്ന് തിരിച്ചറിയുന്നുണ്ട്. ആ മരണം വേറെ രീതിയില്‍ കാണിക്കാമായിരുന്നു. അങ്ങനൊരു ട്രാജിക് പാട്ട് വച്ചിട്ട് അതിന്റെ അവസാനം കാല് തെറ്റി വീഴേണ്ട കാര്യമുണ്ടായിരുന്നില്ല. അത് അന്നത്തെ ഞങ്ങളുടെ ചിന്താഗതി അങ്ങനെ ആയതു കൊണ്ടാണ്''.

''ഇന്ന് ചെയ്യുകയാണെങ്കില്‍ അടിച്ചുപൊളിച്ച് ഒരു നൈറ്റ് ട്രാവലും കഴിഞ്ഞ് ഏതെങ്കിലും പബ്ബില്‍ കയറി ആഘോഷിച്ച് തിരിച്ചുള്ള യാത്രയില്‍ ഒരു ആക്‌സിഡന്റ് ഉണ്ടാകുന്നുവെന്ന് വിചാരിക്കുക. അങ്ങനെയാണ് പത്മ മരിക്കുന്നതെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. അതൊക്കെ ആര്‍ക്കും സംഭവിക്കാമല്ലോ. ഇത് എന്തോ ഉണ്ടാക്കി എടുത്തത് പോലെ ആയിപ്പോയി. അന്ന് അങ്ങനത്തെ ഒരു ചിന്ത പോയില്ല. റിലീസ് ചെയ്ത് കുറേ കഴിഞ്ഞ് എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചില്ലെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്'' എന്നും കമല്‍ പറയുന്നു.

Kamal on Swapnakoodu ending. Says Bhavana's character shouldn't have died that way.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം: രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍

ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം; മാരുതിയുടെ പുതിയ ഇലക്ട്രിക് എംപിവി വരുന്നു, അറിയാം ഫീച്ചറുകള്‍

കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ; കോളജുകളിൽ നിയമനം, ഏഴാം ക്ലാസ് യോഗ്യത

ധനുഷ് രാഷ്ട്രീയത്തിലേക്ക്? തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ്: ബിജെപിയുടെ 'ഓപ്പറേഷൻ ഡി' എന്ന് കോൺഗ്രസ്; വെല്ലുവിളി തള്ളി ടിവികെ

കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, സഹപ്രവര്‍ത്തകന് ഭീഷണി; വിഡിയോ കോളിന് പിന്നാലെ ടെക്കി മരിച്ചനിലയില്‍, അന്വേഷണം