'വീട്ടില്‍ നിന്നും പഠിക്കുന്ന സംസ്‌കാരം'; അവരുടെ അനിയത്തിയ്ക്ക് ബീഫ് ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ടെന്ന് ഹൈബി; അബദ്ധം പറ്റിയെന്ന് ദിയ

സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണെന്ന് ദിയ നേരത്തെ പറഞ്ഞിരുന്നു. ഈ തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്നും ദിയ അറിയിച്ചു
Hibi Eden, Diya Krishna
Hibi Eden, Diya Krishna
Updated on: 
2 min read

സോഷ്യല്‍ മീഡിയ താരവും നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്‌ക്കെതിരെ ഹൈബി ഈഡന്‍ എംപി. കേരളത്തെക്കുറിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയ ഇന്‍ഫ്‌ളുവന്‍സര്‍ അമൃത് സിങ് ഡാരനെ പിന്തുണച്ച സംഭവത്തിലാണ് എംപി ദിയയെ വിമര്‍ശിച്ചത്. ദിയയുടെ പ്രതികരണം വീട്ടില്‍ നിന്നും പഠിച്ച സംസ്‌കാരമാണെന്നാണ് ഹൈബി പറയുന്നത്.

''എല്ലാം വീട്ടില്‍ നിന്നും ആരംഭിക്കുന്നു എന്നാണല്ലേ. അപ്പോള്‍ വീട്ടില്‍ നിന്നും പഠിക്കുന്ന സംസ്‌കാരവും വീട്ടില്‍ കേട്ട് വളരുന്ന ചിന്തകളും ചിന്താധാരകളും ആയിരിക്കും അവരെ സ്വാധീനിച്ചിട്ടുള്ളത്. അത് അവരുടെ ആശയം പ്രചരിപ്പിക്കാന്‍ വേണ്ടി. സ്വാഭാവികമായും അവരൊരു ബിജെപി കുടുംബത്തില്‍ നിന്ന് വരികയാണ്. അവരുടെ ആശയം അവരെ സംരക്ഷിച്ചോട്ടെ. അത് പ്രചരിപ്പിച്ചോട്ടെ. പക്ഷെ ഇത് കേരളത്തിനെതിരേയുള്ള വടക്കേ ഇന്ത്യന്‍ ലോബിയുടെ വലിയ ആക്രമണമാണ്. അത് നമ്മള്‍ മലയാളികള്‍ എതിര്‍ക്കണം. അതിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കണം'' ഹൈബി പറയുന്നു.

''ഞാന്‍ ഏതോ അഭിമുഖത്തില്‍ കണ്ടിരുന്നു ശരിയാണോ എന്നറിയില്ല. അവരുടെ അനിയത്തിയ്ക്ക് ബീഫ് ഭയങ്കര ഇഷ്ടമാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. ബിജെപിയുടെ സമുന്നതരായ നേതാക്കന്മാര്‍ പോലും ബീഫിന് വേണ്ടി മരിക്കുന്നവരവാണ്. കേരളത്തിന്റെ പ്രത്യേകതരം സ്റ്റൈലില്‍ പാചകം ചെയ്ത് ബീഫ് വിളമ്പിയാല്‍ അത് ടേസ്റ്റ് ചെയ്താല്‍ ഒരുപക്ഷെ ഈ ആശങ്കകളും ആശയങ്ങളും എല്ലാം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്'' എന്നും ഹൈബി ഈഡന്‍ പറഞ്ഞു.

അവര്‍ പറയുന്ന ജിന്നയുടെ രൂപം വച്ച സ്ഥാപനം ഒരു ആര്‍ട്ട് കഫേയാണ്. 2015 ല്‍ നരേന്ദ്ര മോദി ബോംബെ ഹൈക്കോടതിയുടെ മ്യൂസിയം ഉദ്ഘാടനം ചെയ്തിരുന്നു. ആ മ്യൂസിയത്തിലുള്ള ഏറ്റവും വലിയ ചിത്രം ജിന്നയുടേതാണ്. അദ്ദേഹത്തിന് അത് ഒഴിവാക്കമായിരുന്നല്ലോ. ഒരു ആര്‍ട്ടിസ്റ്റിന്റെ ആര്‍ട്ടിസ്റ്റിക് വാല്യു, അല്ലെങ്കില്‍ ചരിത്രത്തിന്റെ ഭാഗമായ രേഖകള്‍ അടങ്ങിയ ചിത്രങ്ങള്‍ ഒരു എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുക എന്നതിനെയൊക്കെ വിമര്‍ശിക്കുന്നത് ബാലിശമായ കാര്യങ്ങളാണ്'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിമര്‍ശനങ്ങള്‍ ശക്തമായതോടെ തനിക്ക് അബദ്ധം പറ്റിയതാണെന്നും മാപ്പ് പറയുന്നതായും ദിയ കൃഷ്ണ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണെന്ന് ദിയ നേരത്തെ പറഞ്ഞിരുന്നു. ഈ തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്നും ദിയ അറിയിച്ചു. വിഡിയോ മുഴുവന്‍ കമന്റ് ഇട്ടത് തന്റെ ഭാഗത്തു നിന്നുമുണ്ടായ അബദ്ധമാണ്. ഏതെങ്കിലും ഒരു സമുദായത്തെയോ അവരുടെ ഭക്ഷണരീതിയെയോ അധിക്ഷേപിക്കുന്നതിനെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും ദിയ പറഞ്ഞു.

അതേസമയം കഫേയില്‍ ജിന്നയുടെ ഫോട്ടോ വച്ചത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ദിയ പറയുന്നു. താന്‍ എന്ത് ഉദ്ദേശത്തോടെയാണ് പ്രതികരിച്ചതെന്ന് അറിയാമെങ്കിലും ഞാന്‍ തീര്‍ത്തും വിയോജിക്കുന്ന ഒരു കാര്യത്തെ പിന്തുണയ്ക്കുന്ന രീതിയില്‍ എന്റെ ശ്രദ്ധയില്ലായ്മ ആളുകള്‍ക്ക് തോന്നാല്‍ ഇടയാക്കി. അതില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ദിയ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ നിന്നും മാറി നില്‍ക്കുന്നുവെന്നത് ശരിയായ രീതിയല്ലെന്ന് തോന്നി. ഒരു അബദ്ധം പറ്റി. അത് അംഗീകരിക്കാനും അതില്‍ നിന്നും പഠിക്കാനും ഇനി മുതല്‍ കൂടുതല്‍ ശ്രദ്ധിക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലാതെ എന്നെ ഒരുപാട് സ്‌നേഹിച്ച പ്ലാറ്റ്‌ഫോമില്‍ നിന്നും ഓടിയൊളിക്കാനല്ലെന്നും ദിയ പറയുന്നു.

Hibi Eden, Diya Krishna
കരോള്‍ ആയി ഹന്‍സിക കൃഷ്ണ; 'ബാച്ചിലര്‍ പാര്‍ട്ടി Deux' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
Hibi Eden, Diya Krishna
അവർ ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് പറയാന്‍ ആരുമില്ല, നടി ഇഷ്ടമുള്ള ഉടുപ്പിടുമ്പോള്‍ സംസ്‌കാരം പഠിപ്പിക്കാന്‍ എത്ര പേരാണ്: ഐശ്വര്യ ലക്ഷ്മി
Hibi Eden, Diya Krishna
'ലാലേട്ടന്‍ വീട്ടിലേക്ക് വിളിച്ചോ? ക്ഷണിച്ചത് സ്‌ക്രിപ്റ്റഡ് ആയിരുന്നോ?'; മറുപടിയുമായി ആദിലയും നൂറയും
Summary

Hibi Eden calls out Diya Krishna for her viral comment on Littichokhup video. Later she admits mistake and asks apology.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com