'ആദ്യ തമിഴ് ചിത്രം, മലയാളത്തില്‍ തന്നെ തുടര്‍ന്നാല്‍ മതിയോ എന്ന് പറയേണ്ടത് നിങ്ങള്‍'; കയ്യടി നേടി നസ്‌ലെന്‍

അതിക്രൂരനായൊരു സീരിയല്‍ കില്ലറായിട്ടാണ് ചിത്രത്തില്‍ നസ്‌ലെനെത്തുന്നത്.
Suriya, Naslen
Suriya, Naslen
Updated on: 
1 min read

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായ സീന്‍. സൂര്യ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ വില്ലനാകുന്നത് മലയാളത്തിന്റെ നസ്‌ലെന്‍ ആണ്. അതിക്രൂരനായൊരു സീരിയല്‍ കില്ലറായിട്ടാണ് ചിത്രത്തില്‍ നസ്‌ലെനെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്യാരക്ടര്‍ റിവീലിങ് വീഡിയോ വൈറലായി മാറിയിരുന്നു.

ആവേശത്തിന് ശേഷം ജിത്തു മാധവന്‍ ഒരുക്കുന്ന സിനിമയിലെ നായിക മലയാളി താരമായ നസ്രിയയാണ്. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ള നസ്‌ലെന്റെ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ ആദ്യ തമിഴ് ചിത്രമാണെന്നും പ്രേക്ഷകര്‍ വേണം താന്‍ തുടര്‍ന്നും തമിഴില്‍ അഭിനയിക്കണോ എന്ന് പറയേണ്ടതെന്നാണ് നസ്‌ലെന്‍ പറയുന്നത്.

''സത്യം പറഞ്ഞാല്‍ നല്ല പേടിയിട്ടുണ്ട്. ഒരുപാട് തവണ ദുബായില്‍ വന്നിട്ടുണ്ട്. പക്ഷെ ഇത്തവണ കുറച്ച് സ്‌പെഷ്യല്‍ ആണ്. കാരണം ഇത് എന്റെ ആദ്യത്തെ തമിഴ്ചിത്രമാണ്. അത് വളരെ സ്‌പെഷ്യലാണ്. സൂര്യ സാര്‍ ഉണ്ട്. നസ്രിയയുണ്ട്. ജിത്തുച്ചേട്ടനുണ്ട്. എല്ലാവര്‍ക്കും നന്ദി. ഒത്തിരി സന്തോഷമുണ്ട്. ആദ്യത്തെ തമിഴ്പടമാണ്. ഇത് കണ്ടിട്ട് നിങ്ങള്‍ പ്രേക്ഷകരാണ് പറയേണ്ടത്, മലയാളത്തില്‍ തന്നെ നിന്നാല്‍ മതിയോ എന്ന്. നവംബര്‍ 6 ന് പടം ഇറങ്ങും. എല്ലാവരും കണ്ടിട്ട് അഭിപ്രായം പറയുക. ഈ തരുന്ന സ്‌നേഹം എന്നുമുണ്ടാകട്ടെ'' എന്നാണ് നസ്‌ലെന്‍ പറഞ്ഞത്.

ചിത്രത്തില്‍ ഈശ്വരന്‍ എന്ന കഥാപാത്രത്തെയാണ് നസ്‌ലെന്‍ അവതരിപ്പിക്കുന്നത്. നസ്ലെന്റെ കരിയറിലെ വഴിത്തിരിവാകും സീന്‍ എന്നാണ് കരുതപ്പെടുന്നത്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപാട് മലയാളികളുള്ള ചിത്രമാണ് സീന്‍. മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകനായ സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയത്. നവംബര്‍ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Suriya, Naslen
'വീട്ടില്‍ നിന്നും പഠിക്കുന്ന സംസ്‌കാരം'; അവരുടെ അനിയത്തിയ്ക്ക് ബീഫ് ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ടെന്ന് ഹൈബി; അബദ്ധം പറ്റിയെന്ന് ദിയ
Suriya, Naslen
കരോള്‍ ആയി ഹന്‍സിക കൃഷ്ണ; 'ബാച്ചിലര്‍ പാര്‍ട്ടി Deux' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
Suriya, Naslen
അവർ ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് പറയാന്‍ ആരുമില്ല, നടി ഇഷ്ടമുള്ള ഉടുപ്പിടുമ്പോള്‍ സംസ്‌കാരം പഠിപ്പിക്കാന്‍ എത്ര പേരാണ്: ഐശ്വര്യ ലക്ഷ്മി
Summary

Naslen speech from Dubai event for Suriya starrer Scene

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com