Kamal, Ee Puzhayum Kadannu വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ദിലീപ് അത് സമ്മതിച്ചില്ല, കാത്തിരിപ്പിന്റെ സുഖം കിട്ടണമെങ്കിൽ ​ഗോപിയെ കാണിക്കാതിരിക്കണം'; 'ഈ പുഴയും കടന്ന്' ക്ലൈമാക്സിനെക്കുറിച്ച് കമൽ

പാട്ടിലൂടെ ഒഴുകി വരും എന്നൊക്കെയുള്ള ഒരു സങ്കല്പത്തിലാണ് നമ്മളങ്ങനെ ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കമൽ സംവിധാനം ചെയ്ത് 1996 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഈ പുഴയും കടന്ന്'. ദിലീപ്, മഞ്ജു വാര്യർ, മോഹിനി, ബിജു മേനോൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ​ഗോപി എന്ന കഥാപാത്രമായി ദിലീപ് എത്തിയപ്പോൾ അഞ്ജലി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മഞ്ജു വാര്യരെത്തിയത്.

ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ അടുത്തിടെ ചർച്ചയായി മാറിയിരുന്നു. ജയിലിൽ പോയി അ‍ഞ്ച് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്ന ​ഗോപിയെ കാത്ത് വീടിനു മുൻപിൽ നിൽക്കുന്ന അഞ്ജലിയിലാണ് സിനിമ അവസാനിക്കുന്നത്. ഇപ്പോഴിതാ ഈ ക്ലൈമാക്സ് രം​ഗങ്ങളെക്കുറിച്ച് കമൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

"സ്ക്രിപ്റ്റിൽ അങ്ങനെ തന്നെയായിരുന്നു. സ്ക്രിപ്റ്റിൽ കാത്തിരിക്കുന്നു എന്ന് മാത്രമേ ഉള്ളൂ. ​ഗോപി തിരിച്ചുവരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നാണ് സ്ക്രിപ്റ്റിൽ ഉള്ളത്. ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കാറ്റിന്റെ ഐഡിയ എനിക്ക് തോന്നിയത്. കാരണം ആ കാറ്റിലൂടെ ഇയാൾ വരും എന്നൊക്കെ ഒരു സങ്കല്പം, പാട്ടിലൂടെ ഒഴുകി വരും എന്നൊക്കെയുള്ള ഒരു സങ്കല്പത്തിലാണ് നമ്മളങ്ങനെ ചെയ്തത്.

കാറ്റിനനുസരിച്ച് മഞ്ജുവിന്റെ മുടിയൊക്കെ പറന്ന്, വീടിന്റെ തട്ടിൻപുറം പോലെ ഒരു ഭാ​ഗത്ത് നിന്ന് നോക്കുന്ന പോലെയാണ് ചെയ്തത്. ആ സിനിമയിലെ നായകനാണ് ദിലീപ്, അതുപോലെ എന്റെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയാണ്. ദിലീപ് അതിനു മുൻപ് കുറേക്കാലം എന്റെ അസിസ്റ്റന്റ് ആയിരുന്നു. ഈ പടത്തിലും നായകനാണെങ്കിലും ഞാൻ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യും എന്ന് പറഞ്ഞാണ് ദിലീപ് അത് ചെയ്തത്.

എല്ലാ സീൻ എടുക്കുമ്പോഴും ദിലീപ് കൂടെയുണ്ടാകും. 'സാറേ ഞാൻ വരുന്നത് കാണുമ്പോൾ അല്ലേ ആളുകൾക്ക് ഒരു സന്തോഷം തോന്നുകയുള്ളൂ' എന്ന് ദിലീപ് എന്നോട് പറഞ്ഞു. 'നമുക്ക് അങ്ങനെയും കൂടി ഷൂട്ട് ചെയ്യാമെന്ന്' പറഞ്ഞ് ദിലീപും ലാൽ ജോസും കൂടി എന്നെ പ്രെഷർ ചെയ്യുന്നുണ്ടായിരുന്നു.

തിരിച്ച് ദിലീപ് വരണം എന്ന് പറഞ്ഞിട്ട്. അപ്പോൾ ഞാൻ പറഞ്ഞു, 'എനിക്ക് അങ്ങനെ സങ്കല്പിക്കാൻ പറ്റില്ല. തിരിച്ചു വന്നു കഴിഞ്ഞാൽ ഭയങ്കര ഫ്ലാറ്റ് ആയി പോകും. കാത്തിരിപ്പിന്റെ ഒരു സുഖം കിട്ടണമെങ്കിൽ കാണിക്കാതിരിക്കണമെന്ന്' ഞാൻ പറഞ്ഞു. അപ്പോൾ ദിലീപ് പറഞ്ഞു, 'നമുക്ക് ഷൂട്ട് ചെയ്യാം സാർ, ഞാൻ ഇവിടെയുണ്ടല്ലോ' എന്ന്.

'നീ അവിടെ തന്നെ നിന്നാൽ മതി, ഷൂട്ട് ചെയ്താലും ഞാൻ കട്ട് ചെയ്ത് കളയും. അതുറപ്പാണെന്ന്' ഞാൻ പറഞ്ഞു. പിന്നെ വെറുതെ എന്തിനാ ഷൂട്ട് ചെയ്ത് സമയം കളയുന്നേ എന്ന് പറഞ്ഞ് ഞാൻ അത് ഷൂട്ട് ചെയ്തതേ ഇല്ല. ചില തോന്നലുകളാണ് ശരി എന്ന് നമുക്ക് തോന്നില്ലേ. ആ ക്ലൈമാക്സ് നന്നായി എന്ന് അന്ന് എല്ലാവരും പറഞ്ഞു കേട്ടോ. ആൾക്കാർക്ക് അത് ഫീൽ ചെയ്തു, പോയി.

പിന്നീട് അതങ്ങനെ ചർച്ചയായൊന്നുമില്ല. ഈ അടുത്ത കാലത്ത്, ഇപ്പോഴത്തെ ജനറേഷനാണത് ചർച്ചയാക്കിയത്. വൈകുന്നേരമാണ് ആ രം​ഗം നമ്മൾ ഷൂട്ട് ചെയ്തത്. വൈകുന്നേരം ഷൂട്ട് ചെയ്തിട്ട് ​ഗ്രേഡിങ്ങിൽ കുറച്ച് മാറ്റം വരുത്തിയതാണ്. ഡേ ഫോർ നൈറ്റ് എന്ന് പറയും. അങ്ങനെ നമ്മളാക്കിയതാണ്. സീൻ ശരിക്കും നൈറ്റ് എഫക്ട് ആണല്ലോ. വൈകുന്നേരം ഏകദേശം 5.30- 6 മണിക്ക് ഷൂട്ട് ചെയ്തു". - കമൽ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Kamal opens up about Ee Puzhayum Kadannu movie climax.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വരുന്നു ഇരട്ട ന്യൂനമര്‍ദ്ദം; ശനിയാഴ്ച വരെ പരക്കെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

സ്റ്റാലിന്റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്തു, സെക്രട്ടേറിയേറ്റിലടക്കം ബോംബ് ഭീഷണി, പൊലീസിനെ വട്ടം ചുറ്റിച്ച യുവാവ് പിടിയില്‍

'ഡബിൾ' ലോക റെക്കോർഡ്, മിച്ചൽ സ്റ്റാർക്കിന് ടെസ്റ്റിൽ അപൂർവ നേട്ടം!

ഫ്രാൻസ് അശാന്തം; പിഎസ്ജി- ബാഴ്സലോണ 'ബ്ലോക്ക്ബസ്റ്റർ' നടക്കുമോ?

മഴയെത്തി, A C കേടാകാതെ സൂക്ഷിക്കാൻ ഈ കാര്യം ശ്രദ്ധിക്കൂ