കങ്കണ, നൗഷീൻ /ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'കങ്കണ തീവ്രവാദി, നേരിൽ കണ്ടാൽ മുഖത്തടിക്കും': രൂക്ഷ വിമർശനവുമായി പാക് നടി

പാകിസ്ഥാനെതിരെയുള്ള കങ്കണയുടെ പ്രസ്താവനകളാണ് നൗഷീനെ പ്രകോപിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

മികച്ച നടി എന്ന നിലയിൽ മാത്രമല്ല വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ നിറയാറുള്ള താരമാണ് കങ്കണ. ഇപ്പോൾ കങ്കണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പാക് താരം നൗഷീൻ ഷാ. കങ്കണയെ കണ്ടാൽ മുഖത്ത് അടിക്കും എന്നാണ് നൗഷീൻ പറഞ്ഞത്. പാകിസ്ഥാനെതിരെയുള്ള കങ്കണയുടെ പ്രസ്താവനകളാണ് നൗഷീനെ പ്രകോപിപ്പിച്ചത്. 

കാണാൻ ആ​ഗ്രഹമുള്ള ഇന്ത്യൻ താരം ആരാണ് എന്ന ചോദ്യത്തിനാണ് നൗഷീൻ കങ്കണയുടെ പേര് പറഞ്ഞത്. എന്റെ രാജ്യത്തേക്കുറിച്ച് എന്തെല്ലാം വൃത്തികേടാണ് അവര്‍ പറയുന്നത്. പാകിസ്ഥാന്‍ സൈന്യത്തേക്കുറിച്ചും മോശമായാണ് സംസാരിക്കുന്നത്. പാകിസ്ഥാനെക്കുറിച്ച് അവര്‍ക്ക് ഒരു അറിവുമില്ല. നിങ്ങള്‍ നിങ്ങളുടെ രാജ്യത്തില്‍ ശ്രദ്ധിക്കൂ. നിങ്ങളുടെ അഭിനയത്തിലും സംവിധാനത്തിലും വിവാദത്തിലും മുന്‍ കാമുകന്മാരിലും ശ്രദ്ധിക്കൂ.-നൗഷീൻ ഷാ പറഞ്ഞു. 

''പാക് ഭരണകൂടം ജനങ്ങളെ മോശമായാണ് കൈകാര്യം ചെയ്യുന്നതെന്ന് കങ്കണയ്ക്ക് എങ്ങിനെ അറിയാം. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സികളെപ്പറ്റിയും ആര്‍മിയെപ്പറ്റിയും അവര്‍ക്കെന്തറിയാം? അതൊക്കെ രഹസ്യങ്ങളാണ്. ഈ രാജ്യത്ത് ജീവിക്കുന്ന ഞങ്ങള്‍ക്ക് പോലും അറിയില്ല. പിന്നെ എങ്ങിനെയാണ് കങ്കണയ്ക്ക് വിവരം ലഭിക്കുന്നത്. കങ്കണ സുന്ദരിയാണ്, അതിസുന്ദരിയാണ്, മികച്ച അഭിനേത്രിയും. പക്ഷേ മറ്റുള്ള രാജ്യങ്ങളോട് ബഹുമാനം കാണിക്കുന്ന കാര്യത്തില്‍ അവര്‍ പിറകിലാണ്. അവരൊരു തീവ്രവാദിയാണ്.''- പാക് താരം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ....', പാട്ട് പാടി വൈറലായി ഡോക്ടറും രോഗിയും; കയ്യടിച്ച് സോഷ്യല്‍മീഡിയ

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

SCROLL FOR NEXT