കങ്കണ റണാവത്ത്/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഇന്ത്യ എന്ന് പറയുമ്പോള്‍ നാക്കുളുക്കും, ഭാരതം എന്ന് പറയാനാണ് സുഖം': കങ്കണ റണാവത്ത്

തനിക്ക് പറയാന്‍ എളുപ്പം ഭാരത് എന്നാണ് കങ്കണ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. പേര് മാറ്റുന്നതിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ എത്തിയ രാജ്യത്തിന് ഭാരതം എന്ന പേര് നല്‍കണം എന്ന് ശക്തമായി ആവശ്യപ്പെട്ടവരില്‍ ഒരാളായിരുന്നു ബോളിവുഡ് നടി കങ്കണ. തനിക്ക് പറയാന്‍ എളുപ്പം ഭാരത് എന്നാണെന്നും ഇന്ത്യ എന്നു പറയുമ്പോള്‍ നാക്കുളുക്കുമെന്നുമാണ് കങ്കണ പറഞ്ഞത്. 

ഇപ്പോള്‍ ഭാരത് എന്നു പറയാന്‍ സുഖമാണ്. ഞാന്‍ ഇന്ത്യ എന്ന് പറഞ്ഞിരുന്ന സമയത്ത് നാക്കുളുക്കിയിരുന്നു. ഞാന്‍ അത് വെറുക്കുന്നില്ല.- ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞു. 

സാരി ധരിക്കുന്നതിനെക്കുറിച്ചും കങ്കണ പറയുന്നുണ്ട്. ഇന്ത്യക്കാരിയാണെന്ന് തോന്നിക്കാന്‍ വേണ്ടിയാണ് സാരി ധരിക്കുന്നത് എന്നാണ് താരം പറഞ്ഞത്. നമ്മുടെ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വേഷമാണ് ഇതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഭാരത് എന്ന പേര് വളരെ അര്‍ത്ഥവത്തായതാണ് എന്നാണ് കങ്കണ പറയുന്നത്.ഇന്ത്യ എന്നതിന് അര്‍ത്ഥം എന്താണ്? റെഡ് ഇന്ത്യന്‍സ് എന്ന്  വിളിച്ചത് അടിമകള്‍ എന്ന അര്‍ത്ഥത്തിലാണ്. ബ്രിട്ടീഷുകാര്‍ നമ്മളെ ഇന്ത്യന്‍സ് എന്ന് വിളിച്ച് നമുക്ക് മറ്റൊരു വ്യക്തിത്വം നല്‍കുകയായിരുന്നു. നമ്മള്‍ ഭീരതീയരാണ്. ഇന്ത്യക്കാരല്ല. എന്നായിരുന്നു കങ്കണ നേരത്തെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT