കങ്കണ റണാവത്ത് / എക്സ്
Entertainment

'ഒരാളുമായി പ്രണയത്തിലാണ്, അതു പക്ഷേ നിഷാന്ത് പിറ്റിയല്ല, സമയമാകുമ്പോള്‍ പറയും'; കങ്കണ റണാവത്ത്

ചിത്രമെടുത്തതിന്‍റെ പേരില്‍ ഒരു വ്യക്തിയുമായി ബന്ധപ്പെടുത്തി പറയുന്നത് ശരിയല്ല

Author : സമകാലിക മലയാളം ഡെസ്ക്

ഈസ്‌മൈട്രിപ്പ് സഹസ്ഥാപകന്‍ നിഷാന്ത് പിറ്റിയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തള്ളി നടി കങ്കണ റണാവത്ത്. നിഷാന്ത് സന്തോഷകരമായ ഒരു വിവാഹ ജീവിതം നയിക്കുന്നയാളാണെന്നും ഒരുമിച്ച് ചിത്രങ്ങള്‍ എടുക്കുന്നു എന്നതിന്റെ പേരില്‍ ഒരിക്കലും വ്യക്തിഹത്യ ചെയ്യരുതെന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

നിഷാന്ത് ജി സന്തോഷകരമായ ഒരു വിവാഹ ജീവിതം നയിക്കുന്നയാളാണ്. ഞാന്‍ മറ്റൊരാളുമായി പ്രണയത്തിലാണ്. ശരിയായ സമയത്തിനായി കാത്തിരിക്കൂ. ഞങ്ങളെ ദയവു ചെയ്ത് കുഴപ്പത്തിലാക്കരുത്
കങ്കണ

അതേസമയം താന്‍ ഒരാളുമായി പ്രണയത്തിലാണ്. സമയമാകുമ്പോള്‍ എല്ലാം തുറന്നു പറയുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒരുമിച്ച് ചിത്രങ്ങള്‍ എടുക്കുന്നതിന്റെ പേരില്‍ മാത്രം ഒരു യുവതിയെ ഒരു പുരഷനുമായി ബന്ധപ്പെടുത്തി പറയുന്നത് ശരിയല്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ എത്തിയപ്പോഴാണ് ഇരുവരും ഒരുമിച്ച് ചിത്രങ്ങളെടുത്തത്. ഇത് സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

നിലവില്‍ കങ്കണ സംവിധാനം ചെയ്യുന്ന എമര്‍ജന്‍സി എന്ന ചിത്രത്തിന്റെ തിരക്കലാണ് താരം. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നതും കങ്കണ തന്നെയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും രചനയും കങ്കണയാണ് നിര്‍വഹിക്കുന്നത്. മലയാളത്തില്‍ നിന്നും വിശാഖ് നായര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും