കങ്കണ റണാവത്ത്/ ചിത്രം: ട്വിറ്റര്‍ 
Entertainment

'ട്വിറ്റർ വാടക വീട്, ഇതാണ് എന്റെ സ്വന്തം വീട്'; കങ്കണയ്ക്ക് കൂവിലേക്ക് ക്ഷണം; അഭിമാനത്തോടെ അഭിപ്രായം പറയാമെന്ന് സഹസ്ഥാപകൻ

കൂവിന്റെ സഹസ്ഥാപകൻ അപ്രമേയ രാധാകൃഷ്ണൻ താരത്തെ സ്വാ​ഗതം ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷകരമായ ട്വീറ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് നടി കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തത്. ട്വിറ്റർ പുറത്താക്കിയതോടെ സ്വദേശി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ കൂവിലേക്ക് താരത്തിന് ക്ഷണം എത്തിയിരിക്കുകയാണ്. കൂവിന്റെ സഹസ്ഥാപകൻ അപ്രമേയ രാധാകൃഷ്ണൻ താരത്തെ സ്വാ​ഗതം ചെയ്തത്. 

കങ്കണ ഫെബ്രുവരിയിൽ കൂവിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് അപ്രമേയ ഷെയർ ചെയ്തിരിക്കുന്നത്. വാടക വീട് എപ്പോഴും വാടക വീട് തന്നെയാണെന്നും സ്വന്തം വീട് എന്ത് തന്നെയായാലും സ്വന്തം വീട് തന്നെയാണെന്നുമാണ് കങ്ക കുറിച്ചിരുന്നത്. തനിക്ക് ഈ സ്ഥലം പുതിയതാണെന്നും ശീലമായി വരണമെന്നും താരം പറഞ്ഞിരുന്നു. ഇത് ഓർമിപ്പിച്ചുകൊണ്ടാണ്  അപ്രമേയയുടെ പോസ്റ്റ്. 

കങ്കണ ജീ, ഇത് നിങ്ങളുടെ വീടാണ്. നിങ്ങളുടെ അഭിപ്രായം അഭിമാനത്തോടെ ഇവിടെ എല്ലാവരോടും പറയാം- എന്നാണ് അപ്രമേയ കുറിച്ചത്. ട്വിറ്ററിന് സമാനമായി ഇന്ത്യൻ ആപ്പാണ് ട്വിറ്റർ. മുൻപ് ട്വിറ്റർ കങ്കണയുടെ ട്വീറ്റുകൾ നീക്കം ചെയ്തതിന് പിന്നാലെ താരം കൂവിൽ അക്കൗണ്ട് തുറന്നിരുന്നു. എല്ലാവരും കൂവിലേക്ക് വരണമെന്നാണ് താരം പറഞ്ഞിരുന്നു. കൂവിൽ 4.48 ലക്ഷത്തിൽ പരം ഫോളോവേഴ്സുണ്ട് താരത്തിന്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

SCROLL FOR NEXT