കങ്കണ സുഹൃത്തിനൊപ്പം/ ഇൻസ്റ്റ​ഗ്രാം 
Entertainment

അജ്ഞാതന്റെ കൈപിടിച്ച് സലൂണിൽ നിന്ന് ഇറങ്ങുന്ന  കങ്കണ റണാവത്ത്; താരസുന്ദരി പ്രണയത്തിലെന്ന് അഭ്യൂഹം

നിരവധി ആരാധകരാണ് കങ്കണയ്ക്ക് ആശംസകളുമായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത് പ്രണയത്തിലെന്ന് അഭ്യൂഹങ്ങള്‍. അജ്ഞാതന്റെ കൈപിടിച്ച് സലൂണിൽ നിന്ന് ഇറങ്ങുന്ന  കങ്കണയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം. 

ബ്ലൂ പ്രിന്റഡ് ഡ്രസ്സില്‍ അതിമനോഹരിയായാണ് കങ്കണയെ കാണുന്നത്. ബ്ലാക്ക് ഷര്‍ട്ടും പാന്റും ധരിച്ച് കൂള്‍ ലുക്കിലാണ് താരത്തിന്റെ ആണ്‍സുഹൃത്ത് എത്തുന്നത്. വിദേശിയാണ് കങ്കണയുടെ കാമുകന്‍ എന്നാണ് അഭ്യൂഹങ്ങള്‍. 

നിരവധി ആരാധകരാണ് കങ്കണയ്ക്ക് ആശംസകളുമായി എത്തുന്നത്. കങ്കണ ഒരു രാജകുമാരിയാണെന്നും താരത്തിനു പറ്റിയ രാജകുമാരനെയാണ് ലഭിച്ചിരിക്കുന്നത് എന്നുമാണ് ആരാധകരുടെ കമന്റുകള്‍. ഇരുവരും ഒന്നിച്ചു കാണാന്‍ മനോഹരമാണെന്ന് കമന്റ് ചെയ്യുന്നവരുണ്ട്. എന്തായാലും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 

കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് വിവാഹത്തേക്കുറിച്ച് കങ്കണ മനസു തുറന്നത്. എല്ലാ പെണ്‍കുട്ടികള്‍ക്കും വിവാഹത്തേക്കുറിച്ച് സ്വപ്‌നമുണ്ടാകും. ഞാനൊരു ഫാമിലി പേഴ്‌സന്‍ ആണ്. അത് എനിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. വിവാഹം കഴിക്കണമെന്നും കുടുംബമായി ജീവിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തില്‍ അതുണ്ടാകും.- എന്നാണ് കങ്കണ പറഞ്ഞത്.
  
എമര്‍ജന്‍സിയണ് കങ്കണയുടെ ഏറ്റവും പുതിയ റിലീസ്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇന്ത്യയുടെ അടിയന്തരാവസ്ഥക്കാലമാണ് എമര്‍ജന്‍സിയുടെ പ്രമേയം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍