എമർജൻസി ടീസറിൽ നിന്ന് 
Entertainment

'സംരക്ഷകയോ ഏകാധിപതിയോ?', ഇന്ദിരാ​ഗാന്ധിയായി കങ്കണ; എമർജൻസി ടീസർ

നവംബർ 24ന് ചിത്രം തിയറ്ററുകളിൽ എത്തും

Author : സമകാലിക മലയാളം ഡെസ്ക്

മുൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയായി കങ്കണ റണാവത്ത് എത്തുന്ന പുതിയ ചിത്രം എമർജൻസിയുടെ ടീസർ പുറത്ത്. കങ്കണ തന്നെ സംവിധാനം ചെയ്യുന്ന ചിത്രം അടിയന്തരാവസ്ഥാ കാലത്തേക്കുറിച്ചാണ് പറയുന്നത്. ചിത്രത്തിന്റെ റിലീസ് തിയതിയും പുറത്തുവിട്ടു. നവംബർ 24ന് ചിത്രം തിയറ്ററുകളിൽ എത്തും. 

സംരക്ഷകയോ ഏകാധിപതിയോ? നമ്മുടെ രാഷ്ട്രത്തലവൻ രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഘട്ടത്തിന് സാക്ഷ്യം വഹിക്കുക.- എന്ന അടിക്കുറിപ്പിലാണ് കങ്കണ ടീസർ പങ്കുവച്ചത്. ചിത്രത്തിൽ ഇന്ദിരാ ​ഗാന്ധിയായി വൻ മേക്കോവറാണ് കങ്കണ നടത്തിയിരിക്കുന്നത്. ചിത്രത്തിൽ വൻതാരനിരയും അണിനിരക്കുന്നുണ്ട്. 

അനുപം ഖേർ ആണ് ജയപ്രകാശ് നാരായണനായെത്തുന്നത്. ശ്രേയസ് തൽപഡേ എ.ബി. വാജ്പേയിയേയും മഹിമ ചൗധരി പുപുൽ ജയകറേയും മിലിന്ദ് സോമൻ സാം മനേക് ഷായേയും സതീഷ് കൗശിക് ജ​ഗ്ജീവൻ റാമിനേയും അവതരിപ്പിക്കുന്നു. മലയാളി താരം വിശാഖ് നായർ ആണ് സഞ്ജയ് ​ഗാന്ധിയായെത്തുന്നത്. ആനന്ദം എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ താരമാണ് വിശാഖ്.

ഓസ്കർ ജേതാവായ ഡേവിഡ് മലിനോവ്സ്കി ആണ് കങ്കണയുടെ വമ്പൻ മേക്കോവറിനു പിന്നിൽ റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജി.വി പ്രകാശാണ് സംഗീത സംവിധായകൻ. മണികർണികയ്ക്ക് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT