കങ്കണ റണാവത്ത്, ഷാരുഖ് ഖാൻ/ ഫെയ്സ്ബുക്ക് 
Entertainment

ഷാരുഖ് ഖാൻ സിനിമ ദൈവം: പ്രശംസിച്ച് കങ്കണ റണാവത്ത്

ഷാരുഖിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ചുകൊണ്ടാണ് കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

വീണ്ടും ബോക്സ് ഓഫിസ് കീഴടക്കുകയാണ് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ. ആറ്റ്ലി സംവിധാനം ചെയ്ത ജവാൻ മികച്ച വിജയമായി മുന്നേറുകയാണ്. ഇപ്പോൾ ഷാരുഖ് ഖാനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. ഇന്ത്യൻ സിനിമയുടെ ദൈവമാണ് ഷാരുഖ് ഖാൻ എന്നാണ് കങ്കണ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. ഷാരുഖിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ചുകൊണ്ടാണ് കുറിപ്പ്. 

തൊണ്ണൂറുകളിൽ കാമുകനായി എത്തിയ താരം ദശാബ്ദങ്ങൾ നീണ്ട പോരാട്ടത്തിലൂടെ 60ാ വയസിൽ ഇന്ത്യയുടെ മാസ് ഹീറോയായി ഉയർന്നിരിക്കുകയാണ്. യഥാർഥ ജീവിതത്തിലും അദ്ദേഹം സൂപ്പർ ഹീറോയാണ്. ഒരു സമയത്ത്  ആളുകൾ അദ്ദേഹത്തെ എഴുതിത്തള്ളുകയും സിനിമകളുടെ തിരഞ്ഞെടുപ്പിനെ പരിഹസിക്കുകയും ചെയ്തു. ഇന്ന് ഞാനത് ഓർക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ പോരാട്ടം ദീർഘകാല കരിയർ ആസ്വദിക്കുന്ന എല്ലാ കലാകാരന്മാർക്കും ഒരു മാസ്റ്റർ ക്ലാസാണ്, പക്ഷേ അത് പുനർനിർമിക്കുകയും പുനഃസ്ഥാപിക്കുകയും വേണം. ഷാറുഖ്  സിനിമ ദൈവമാണ്. നിങ്ങളുടെ  സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നിൽ  വണങ്ങുന്നു. ജവാന്റെ മുഴുവൻ ടീം അംഗങ്ങൾക്കും  അഭിനന്ദനം- കങ്കണ കുറിച്ചു. 

തമിഴിലെ സൂപ്പർഹിറ്റ് ഡയറക്ടർ ആറ്റ്ലിയുമായി ഷാരുഖ് ഖാൻ കൈ കോർത്തപ്പോൾ പിറന്നത് സൂപ്പർ എന്റർടെയ്നറാണ്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തിയത്. വിജയ് സേതുപതിയായിരുന്നു വില്ലൻ വേഷത്തിൽ. ആദ്യ ദിവസം ഏകദേശം 75 കോടി രൂപ നേടിയെന്നാണ് വിവരം. അതിൽ 65 കോടി രൂപ ഹിന്ദി പതിപ്പിൽ നിന്നും ബാക്കി 10 കോടി തമിഴ്, തെലുങ്ക് പതിപ്പുകളിൽ നിന്നാണ് ലഭിച്ചത്. കേരളത്തിൽ നിന്നു മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓസ്‌ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം'; നരേന്ദ്ര മോദിക്ക് വധഭീഷണി

Today's Rashi Phalam July 05|ബിസിനസിൽ അനുകൂല മാറ്റങ്ങൾ, ഏറെ ആഗ്രഹിച്ച കാര്യം സഫലമാകും

മൂന്നര പതിറ്റാണ്ടിനു ശേഷം ലിസി വീണ്ടും കാമറക്കു മുന്നിൽ; പരസ്യചിത്രത്തിന്റെ മേക്കിങ് വിഡിയോ വൈറൽ

ഇംഗ്ലണ്ടിലും തോല്‍വി തന്നെ; ജയിക്കാന്‍ യോഗമില്ലാതെ ക്യാപ്റ്റന്‍ ശ്രേയസ്!

കൊറിയര്‍ വഴി എംഡിഎംഎ കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍