ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഷാരുഖും പ്രിയങ്കയും പരാജയം, അവതാരകരിലെ സൂപ്പർതാരം ഞാൻ; ബി​ഗ് ബിക്ക്‌ ഒപ്പമെന്ന് കങ്കണ റണാവത്ത്

ലോക്ക്അപ്പ് ആരംഭിച്ച ശേഷം തന്നോട് ബോളിവുഡ് മാഫിയയ്ക്ക് അസൂയ ഇരട്ടിച്ചെന്നും താരം ആരോപിച്ചു

സമകാലിക മലയാളം ഡെസ്ക്

വിവാദ പ്രസ്താവനകളിലൂടെ എന്നും വാർത്തയിൽ നിറയുന്ന താരമാണ് കങ്കണ റണാവത്ത്. അഭിനയത്തിന് പുറമേ അവതാരകയായും ശ്രദ്ധ നേടുകയാണ് താരമിപ്പോൾ. ഏക്ത കപൂർ നിർമിക്കുന്ന ലോക്കപ്പ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായാണ് കങ്കണ എത്തുന്നത്. ഷാരുഖ് ഖാനെയും അക്ഷയ് കുമാറിനേയും പോലെയല്ല താൻ സൂപ്പർസ്റ്റാർ അവതാരികയാണെന്ന് പറയുകയാണ് കങ്കണ. 

ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഷാരുഖ് ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര, രൺവീർ കപൂർ അങ്ങനെനിരവധി മികച്ച അഭിനേതാക്കൾ അവതരണത്തിൽ കൈവച്ചു. അവർക്ക് വിജയകരമായ കരിയർ ഉണ്ട് എന്നാൽ അവതാരകർ എന്ന നിലയിൽ പരാജയപ്പെട്ടു. ഇതുവരെ അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, കങ്കണ റണാവത്ത് എന്നിവരാണ് സൂപ്പർസ്റ്റാർ അവതാരകർ എന്ന നിലയിൽ ശ്രദ്ധനേടിയത്. ഇതിൽ ഉൾപ്പെട്ടതിൽ അഭിമാനിക്കുന്നു.- കങ്കണ പറയുന്നു. 

ലോക്ക്അപ്പ് ആരംഭിച്ച ശേഷം തന്നോട് ബോളിവുഡ് മാഫിയയ്ക്ക് അസൂയ ഇരട്ടിച്ചെന്നും താരം ആരോപിച്ചു. തന്നെ മോശക്കാരിയാക്കാന്‍ പലതും ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാനത് കണ്ടെന്ന് നടിക്കുന്നേയില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ എനിക്ക് സാധിക്കുമെങ്കില്‍ എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം. എന്റെ തലമുറയിലെ ഏറ്റവും മികച്ച അവതാരക താനാണെന്നതില്‍ അഭിമാനം- കങ്കണ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; 26കാരന് 30 വര്‍ഷം കഠിനതടവ്

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

SCROLL FOR NEXT