രൺബീർ കപൂർ/ ഫയൽ ചിത്രം, കങ്കണ റണാവത്ത്/ ഫെയ്സ്ബുക്ക് 
Entertainment

'മെലിഞ്ഞ് വെളുത്ത എലി', രൺബീർ കപൂറിനെ ആക്ഷേപിച്ച് കങ്കണ റണാവത്ത്; രൂക്ഷവിമർശനം

മെലിഞ്ഞ് വെളുത്ത എലിയെപ്പോലെയുള്ള നടൻ എന്നാണ് രൺബീറിനെ കങ്കണ വിശേഷിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

ൺബീർ കപൂറിനെ രാമനാക്കി സിനിമ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ആലിയ ഭട്ട് സീതയായി എത്തുമെന്നാണ് പറഞ്ഞിരുന്നത്. ഇത് ബോളിവുഡിൽ ചർച്ചയായിതിനു പിന്നാലെ രൂക്ഷ വിമർശനവുമായി കങ്കണ റണാവത്ത് രം​ഗത്തെത്തിയിരുന്നു. രൺബീറിനെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു കുറിപ്പ്. മെലിഞ്ഞ് വെളുത്ത എലിയെപ്പോലെയുള്ള നടൻ എന്നാണ് രൺബീറിനെ കങ്കണ വിശേഷിപ്പിച്ചത്. അതിനുപിന്നാലെ കങ്കണയെ വിമർശിച്ചുകൊണ്ട് ഒരുവിഭാ​ഗം രം​ഗത്തെത്തിയിരിക്കുകയാണ്. 

ബോളിവുഡിൽ മറ്റൊരു രാമായണം ഒരുങ്ങുന്നതായി ഞാൻ കേട്ടു. നടനെന്ന് വിളിക്കപ്പെടുന്ന വെളുത്ത എലി. സൂര്യപ്രകാശവും കുറച്ചും ബുദ്ധിയുമാണ് ആവശ്യമുള്ള ആളാണ് അത്. അയാള്‍ എന്നും സിനിമ രംഗത്തുള്ളവരെക്കുറിച്ച് പിആര്‍ ചെയ്യുന്നതില്‍ കുപ്രസദ്ധി നേടിയ ആളാണ്. സ്ത്രീകാര്യത്തില്‍ എന്നും മുന്നിലുള്ള ഇയാള്‍ മയക്കുമരുന്നിനും അടിമയാണ്. ഒരു കാലത്ത് ശിവനെക്കുറിച്ച് ആരും കാണാത്തതോ കൂടുതൽ ഭാഗങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കാത്തതോ ആയ ഒരു  ട്രൈലോജി എടുക്കാന്‍ ശ്രമിച്ച് കഴിവ് തെളിയിക്കാന്‍ നോക്കി. ഇപ്പോള്‍ അയാള്‍ക്ക് ശ്രീരാമന്‍ ആകാനുള്ള ഫാന്‍സിയാണ്" - എന്നാണ് കങ്കണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്. അതിനു പിന്നാലെ രൺബീറിനെ ബോഡി ഷെയിം ചെയ്തു എന്ന ആരോപണവുമായി നിരവധി പേരാണ് എത്തിയത്. 

രൺബീർ നായകനാവുന്ന രാമായണത്തിൽ കെജിഎഫ് താരം യഷ് രാവണനായി എത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വാൽമീകി രാമായണത്തിൽ പറഞ്ഞിരിക്കുന്നതുപോലെ രാമന്റെ സ്വഭാവമുള്ള യഷിനെ രാവണനാക്കുന്നതിനെയാണ് കങ്കണ വിമർശിക്കുന്നത്. വിളറിയ രൂപത്തിലുള്ള ഒരു മയക്കുമരുന്ന് പയ്യനെ ശ്രീരാമനായി അഭിനയിക്കരുതെന്നും കങ്കണ കുറിച്ചു. 
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

SCROLL FOR NEXT