ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'ഞാന്‍ ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന സിനിമ ഉടന്‍ വരും, നിര്‍മാണവും അഭിനേതാവും ഞാന്‍ തന്നെ'; കങ്കണ റണാവത്ത്

2019 ല്‍ പുറത്തിറങ്ങിയ മണികര്‍ണിക; ദി ക്വീന്‍ ഓഫ് ത്സാന്‍സിയുടെ സഹസംവിധായികയായിരുന്നു കങ്കണ

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരില്‍ മുന്‍നിരയിലാണ് കങ്കണ റണാവത്തിന്റെ സ്ഥാനം. നിരവധി അമ്പരപ്പിക്കുന്ന കഥാപാത്രങ്ങള്‍ താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോള്‍ താന്‍ ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന സിനിമ ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. 

'ഞാന്‍ ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന സിനിമയുമായി ഉടന്‍ എത്തും. ചിത്രത്തിന്റെ നിര്‍മാതാവും ഞാന്‍ തന്നെയായിരിക്കും. ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്യും.' - കങ്കണ പറഞ്ഞു. 2019 ല്‍ പുറത്തിറങ്ങിയ മണികര്‍ണിക; ദി ക്വീന്‍ ഓഫ് ത്സാന്‍സിയുടെ സഹസംവിധായികയായിരുന്നു കങ്കണ. സംവിധായകന്‍ ക്രിഷ് ജഗര്‍ലമുഡിയുമായി ഉണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം കങ്കണ ഏറ്റെടുത്തത്. റാണി ലക്ഷ്മി ഭായിയുടെ ജീവിതം പറഞ്ഞ ചിത്രത്തില്‍ താരമാണ് നായികയായി എത്തിയത്. 

കഴിഞ്ഞ വര്‍ഷമാണ് മണികര്‍ണിക ഫിലിംസ് എന്ന തന്റെ നിര്‍മാണ കമ്പനിക്ക് കങ്കണ തുടക്കമിടുന്നത്. നവാസുദ്ദീന്‍ സിദ്ദീഖിയും അവനീത് കൗറും പ്രധാന വേഷത്തിലെത്തുന്ന ടികു വെഡ്‌സ് ഷേരു ആണ് ആദ്യമായി നിര്‍മിക്കുന്ന ചിത്രം. ഈ വര്‍ഷം ചിത്രം പ്രേക്ഷകരിലേക്ക് എത്തും. കൂടാതെ എമര്‍ജന്‍സി, മണികര്‍ണിക റിട്ടേണ്‍സ്; ദി ലജന്റ് ഓഫ് ഡിദ്ദ എന്നിവയാണ് താരം നിര്‍മിക്കാനൊരുങ്ങുന്ന പുതിയ സിനിമകള്‍. ഇത് കൂടാതെ ധാകഡ്, തേജസ്, ദി ഇന്‍കാര്‍നേഷന്‍; സീത എന്നിവയാണ് കങ്കണ അഭിനയിക്കുന്ന ചിത്രങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നദികളില്‍ മണല്‍വാരല്‍ പുനരാരംഭിക്കുന്നു; ജനുവരിയില്‍ തുടങ്ങുമെന്ന് മന്ത്രി

വീണ്ടും കുതിച്ച് രൂപ; 44 പൈസയുടെ നേട്ടം, 95ല്‍ താഴെ; എണ്ണവില 106 ഡോളറിന് മുകളില്‍, ഐടി ഓഹരികളില്‍ റാലി

ക്ലാസില്‍ ബഹളമുണ്ടാക്കി, കുട്ടികളെ മര്‍ദിച്ച അധ്യാപകന് രണ്ട് വര്‍ഷം തടവ്

കണ്ണൂർ വിമാനത്താവളത്തിൽ ശൈത്യകാല സമയക്രമം ഒക്ടോബർ 25 മുതൽ; ആഴ്ചയിൽ 186 സർവീസുകൾ

കൊളുക്കുമല ജീപ്പ് സഫാരി സർവീസുകൾ നിലച്ചു; ഇരുന്നൂറിലധികം ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിൽ