വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഇന്ദിരാ ​ഗാന്ധിയായി കങ്കണ, വൻ മേക്കോവറിൽ ഞെട്ടി ആരാധകർ; എമർജൻസി ടീസർ

ചിത്രത്തിന്റെ സംവിധാനവും നിർമാണവും നിർവഹിക്കുന്നത് കങ്കണ തന്നെയാണ്

സമകാലിക മലയാളം ഡെസ്ക്

ന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി ഞെട്ടിച്ച് ബോളിവുഡ് നടി കങ്കണ. എമർജൻസി എന്ന സിനിമയിലാണ് കങ്കണ ഇന്ദിരാ ​ഗാന്ധിയായി എത്തുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധാനവും നിർമാണവും നിർവഹിക്കുന്നത് കങ്കണ തന്നെയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് അറിയിച്ചുകൊണ്ടാണ് ടീസർ എത്തിയത്. 

അമ്പരപ്പിക്കുന്ന മേക്കോവറിലാണ് കങ്കണയെ ടീസറിൽ കാണുന്നത്. ഹെയർസ്റ്റൈലും കണ്ണടയും കോട്ടൻ സാരിയിലും മാത്രമല്ല കങ്കണയുടെ ബോഡി ലാ​ഗ്യേജും ഇന്ദിരാ ​ഗാന്ധിയെപ്പോലെ തന്നെയാണ്. യുഎസ് സെക്രട്ടറി ഹെൻ റി കിസ്സിൻജറിൽ നിന്നു വരുന്ന ഫോൺ കോളിൽ നിന്നാണ് ടീസർ ആരംഭിക്കുന്നത്.  സാർ എന്നതിനു പകരം മാം എന്ന് അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ വിളിച്ചോട്ടെ എന്നാണ് ഫോണിൽ ചോദിക്കുന്നത്. ആദ്യം സമ്മതം അറിയിക്കുന്ന ഇന്ദിര, പിന്നീട് പറയുന്നത്. തന്റെ ഓഫിസിലെ എല്ലാവരും തന്നെ സാർ എന്നാണ് വിളിക്കുന്നത് എന്ന് യുഎസ് പ്രസിഡന്റിനോട് പറയാനാണ്. 

ചിത്രത്തിന്റെ ടീസറിന് അതിഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. കങ്കണയുടെ ലുക്കാണ് ആരാധകരുടെ മനം കവരുന്നത്. ഓസ്കർ ജേതാവായ ഡേവിഡ് മലിനോവ്സ്കി ആണ് കങ്കണയുടെ വമ്പൻ മേക്കോവറിനു പിന്നിൽ റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജി.വി പ്രകാശാണ് സംഗീത സംവിധായകൻ. മണികർണികയ്ക്ക് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT