ദിഗ്നാഥ് മഞ്ചാലെ 
Entertainment

ബീച്ചിൽ തലകുത്തനെ മറിഞ്ഞ് അഭ്യാസം, നടന് ഗുരുതര പരുക്ക്; ആശുപത്രിയിൽ 

തലകുത്തനെ മറിഞ്ഞ് അഭ്യാസം കാണിക്കുന്നതിനിടെ നിലതെറ്റി വീണ് കഴുത്തിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റു 

Author : സമകാലിക മലയാളം ഡെസ്ക്

കുടുംബത്തോടൊപ്പം ഗോവയിലെ ബീച്ചിൽ ഉല്ലസിക്കുന്നതിനിടെ കഴുത്തിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ് കന്നട നടൻ ദിഗ്നാഥ് മഞ്ചാലെ ആശുപത്രിയിൽ. കടൽത്തീരത്ത് വച്ച് തലകുത്തനെ മറിഞ്ഞ് അഭ്യാസം കാണിക്കുന്നതിനിടെ നിലതെറ്റി വീണാണ് പരിക്കേറ്റത്.  ഉടൻ തന്നെ വിമാനമാർഗം താരത്തെ ബെംഗളുരുവിലെ ആശുപത്രിയിലെത്തിച്ചു. 

ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പറയാനായിട്ടില്ലെന്നും നീരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തരത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചതായി കുടുംബം പറഞ്ഞു. 

ഭാര്യയും നടിയുമായ ഐന്ദ്രിത റേയ്‌ക്കൊപ്പം ഗോവയിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ദിഗ്നാഥ്. 2006-ൽ മിസ് കാലിഫോർണിയ എന്ന ചിത്രത്തിലൂടെയാണ് താരം  അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഗാലിപത (2008) എന്ന ചിത്രത്തിലെ അഭിനയമാണ് ശ്രദ്ധിക്കപ്പെട്ടത്. പഞ്ചരംഗി (2010), ലൈഫു ഇഷ്ടേനെ (2011), പാരിജാത (2012) എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

ഈ വാർത്ത കൂടി വായിക്കാം

പ്രമേഹം കൂടി; നടൻ വിജയകാന്തിന്റെ മൂന്ന്‌ കാൽവിരലുകൾ നീക്കം ചെയ്തു 
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT