കന്നട നടന്‍ സഞ്ചാരി വിജയ്‌ 
Entertainment

യുവനടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു

ദേശീയ അവാര്‍ഡ് ജേതാവും കന്നട നടനുമായ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ദേശീയ അവാര്‍ഡ് ജേതാവും കന്നട നടനുമായ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു. 38 വയസായിരുന്നു. ബംഗളുരു എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെപി നഗര്‍ സെവന്‍ത് ഫേസില്‍ വെച്ചാണ് ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. 

വിജയ് സഞ്ചരിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡില്‍ തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. അബൈക്ക് ഓടിച്ചിരുന്ന വിജയ്‌യുടെ സുഹൃത്ത് നവീനും ആശുപത്രിയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

ബംഗളുരു സിറ്റി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം.  അപകടത്തില്‍ സഞ്ചാരി വിജയ്‌യുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

സെക്രട്ടേറിയറ്റിന്റെ 'സമര കവാടം' വീണ്ടും തുറന്നു; നടപടി നീണ്ട 10 വര്‍ഷത്തിന് ശേഷം ( വീഡിയോ)

'പൂക്കി എക്സ്പ്രഷൻ'; വൈറല്‍ വിഡിയോയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ സ്ഥലംമാറ്റി; ഇനി ക്രമസമാധാന ചുമതലയിൽ

SCROLL FOR NEXT