ശിവരഞ്ജന്‍/വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

കന്നഡ നടനെ വെടിവച്ച് കൊല്ലാന്‍ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

മാതാപിതാക്കളുടെ വീട്ടിലെത്തിയ താരത്തിനു നേരെ ബൈക്കില്‍ എത്തിയ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കന്നഡ നടന്‍ ശിവരഞ്ജന്‍ ബൊലന്നവറിനെ വെടിവച്ചുകൊല്ലാന്‍ ശ്രമം. മൂന്ന് റൗണ്ട് വെടിവച്ചെങ്കിലും താരം പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ബൈല്‍ഹോങ്കലിലെ മാതാപിതാക്കളുടെ വീട്ടിലെത്തിയ താരത്തിനു നേരെ ബൈക്കില്‍ എത്തിയ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

നടനെ വധിക്കാനാണ് അക്രമി ലക്ഷ്യമിട്ടതെന്നും എന്നാല്‍ അദ്ദേഹം സുരക്ഷിതനാണെന്നും പൊലീസ് വ്യക്തമാക്കി. വീടിന്റെ വാതിലില്‍ തട്ടിക്കൊണ്ട് നില്‍ക്കുന്നതിനിടെ വീടിനു വെളിയില്‍ വന്നു നിന്ന ബൈക്കില്‍ ഇരുന്നയാളാണ് വെടിയുതിര്‍ത്തത്. എന്നാല്‍ മൂന്നു റൗണ്ട് വെടിവച്ചെങ്കിലും താരം പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അക്രമിക്കു വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. 

അമൃത സിന്ധു എന്ന ചിത്രത്തിലൂടെയാണ് ശിവരഞ്ജന്‍ ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് വീര ഭദ്ര, ബിസി രക്ത, രാജ റാണി തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; നാളെ മുതൽ ഇരുട്ടിലാകുമോ?: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു