Kannan Sagar ഫെയ്സ്ബുക്ക്
Entertainment

'മകന്റെ വിവാഹത്തിന് ആളുകളുടെ ആ ഒരു ചോദ്യത്തിനാണ് ഏറ്റവും കൂടുതൽ മറുപടി പറയേണ്ടി വന്നത്'; കണ്ണൻ സാ​ഗർ

വലിയവരായാലും ചെറിയവരായാലും അന്നത്തെ ദിവസം എല്ലാവരും എനിക്കൊരുപോലെയാണ് അവർ എന്റെ പ്രിയപ്പെട്ട അതിഥികളാണ്.

സമകാലിക മലയാളം ഡെസ്ക്

അടുത്തിടെയായിരുന്നു നടൻ കണ്ണൻ സാ​ഗർ തന്റെ വിവാഹ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വളരെ ലളിതമായി രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹത്തിന് ക്ഷണിക്കാൻ വിട്ടു പോയവരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് കണ്ണൻ സാ​ഗർ.

ചടങ്ങിനിടെ താൻ ഏറ്റവും കൂടുതൽ ഉത്തരം പറയേണ്ടി വന്നത്, അവർ വന്നില്ലേ, ഇവർ വന്നില്ലേ എന്ന ചോദ്യത്തിനായിരുന്നുവെന്ന് കണ്ണൻ പറയുന്നു. താൻ വലിയ താരമല്ലെന്നും കയ്യെത്തുന്നതേ പറിക്കാവൂ എന്ന് ബോധ്യമുണ്ടെന്നും കണ്ണൻ വ്യക്തമാക്കി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു കണ്ണന്റെ പ്രതികരണം.

കണ്ണൻ സാ​ഗറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

സഹപ്രവർത്തകരായിട്ടുള്ള കുറേ പ്രതിഭകളെ മകന്റെ കല്യാണ റിസപ്ഷനുമായി ബന്ധപ്പെട്ട് ക്ഷണിച്ചിരുന്നു ആ കൂടെ ഒരുകാര്യം കൂടി ഞാൻ പറഞ്ഞിരുന്നു വർക്കുകളോ ഷൂട്ടിങ്ങോ മറ്റുത്തിരക്കുകളോ ഉണ്ടെങ്കിൽ ഒരുകാരണവശാലും ബുദ്ധിമുട്ടി വരേണ്ടതില്ല സമയം എപ്പോഴാ കിട്ടുന്നത് അന്ന് പറ്റുമെങ്കിൽ എന്റെ മക്കളെ കാണാൻ ഒന്നുവന്നാൽ മതി,

അങ്ങനെ കുറേപേർ ആ പേരിൽ ജാമ്യമെടുത്തു ഫോൺ വഴിയും അല്ലാതെയും ആശംസകൾ അറിയിച്ചു സന്തോഷം, ചടങ്ങ് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു അയ്യോ കണ്ണാ ഡേറ്റ്മറന്നുപോയി അതാ എത്താഞ്ഞത് എന്നും ഫോണിൽ ചിലർ അറിയിച്ചു,

ചടങ്ങ് നടക്കുമ്പോൾ ഞാൻ ആൾക്കാരുടെ ഒരു ചോദ്യത്തിന് മുന്നിലാണ് ഉത്തരം കൂടുതൽ പറയേണ്ടിയും വന്നത് ‘കണ്ണാ അവര് വന്നില്ലേ ഇവര് വന്നില്ലേ’ ചോദിക്കുന്നത് വലിയ വലിയ താരങ്ങളുടെ പേരുകളാ ഈ പറഞ്ഞവരാരും ഇങ്ങനെ ഒരു ചടങ്ങ് നടക്കുന്നതായി അറിയുക പോലും ഉണ്ടായിട്ടില്ല അതിനെല്ലാം സൗമ്യമായി മറുപടി നൽകി ഞാൻ ആ പ്രദേശമാകെ ഒഴുകി നടന്നു ‘ഞാൻ അധികം ആരേയും ക്ഷെണിച്ചിട്ടില്ല അവർക്കൊക്കെ തിരക്കാണ് ’

ഞാൻ അത്ര ഭയങ്കര താരമല്ലെന്നും കയ്യെത്തുന്നതേ പറിക്കാവൂ എന്നും നല്ലബോധ്യമുള്ള ഒരാളാണെന്നും അന്നും ഇന്നും വിശ്വസിക്കുന്ന എളിയവനാണ്. ഉത്തരവാദിത്വത്തോടെ ഒരച്ഛൻ എന്നനിലയിൽ മറ്റു കുറവുകൾ വരാതെ പരാതികൾക്ക് പാത്രമാകാതെ സ്നേഹവും സൗമ്യതയും ലാളിത്യവും ഉള്ളിലൊതുക്കി ക്ഷണിക്കപ്പെട്ട കുറച്ച് പേർക്ക് അരോചകമാകാതെ അഹങ്കാരി എന്നു തോന്നിക്കാതെ സൽ‍മനസോടെ മക്കളെ അനുഗ്രഹിച്ചു ഓർമ്മകൾക്കായി ഒരു ഫോട്ടോയ്ക്കും പോസ് ചെയ്തു അൽപ്പം ഭക്ഷണവും കഴിച്ചു സന്തോഷമായി യാത്രയാകണം അത്രമാത്രമേയുള്ളൂ മനസിൽ അതിപ്പോൾ വലിയവരായാലും ചെറിയവരായാലും അന്നത്തെ ദിവസം എല്ലാവരും എനിക്കൊരുപോലെയാണ് അവർ എന്റെ പ്രിയപ്പെട്ട അതിഥികളാണ്.

എത്ര തിരക്കുണ്ടേലും തിരക്കിച്ചെല്ലുന്നവനാണ് സുഹൃത്ത് ആത്മബന്ധത്തിന്റെ കെട്ടുറപ്പും ആത്മാർത്ഥതയും പരസ്പരസ്നേഹവും അങ്ങനെയാണ് എന്നാണ് പൂർവ്വികരായിട്ടുള്ള ശുദ്ധത്മാക്കൾ പറഞ്ഞുവെച്ച പഴമൊഴികൾ, തിരക്കുകളെന്ന ആ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും നന്നായി അറിയുകയും ചെയ്തിട്ടുള്ള ആളായതിനാൽ കാര്യങ്ങൾ പറഞ്ഞാൽ ബോധ്യപ്പെടും അന്നേ ദിവസം ഷോയും കാര്യങ്ങളും ഒക്കെയുണ്ടായിട്ടും കുറേ നേരത്തെത്തന്നെ വന്നു മക്കളെ അനുഗ്രഹിച്ചിട്ടു പോയി ഈ പ്രിയ സഹപ്രവർത്തകർ,

വന്നും വരാതെയും മനസുകൊണ്ട് അനുഗ്രഹിച്ചു ആശംസകൾ നേർന്നുകൊണ്ട് സ്നേഹം സമർപ്പിച്ച സുഹൃത്ത്ബന്ധ, സഹപ്രവർത്തകർ, നാട്ടുക്കാർ, ബന്ധുജനങ്ങക്കും വിളിച്ചും വിളിക്കാതെയും പരിഭവങ്ങളും ചെറുപ്പിണക്കങ്ങളും നൽകി പരാതിപ്പെട്ടവർക്കും മനപ്പൂർവ്വം ഒഴിവാക്കിയതല്ല സാഹചര്യങ്ങൾ വഴിപ്പെടാതെയും പെട്ടന്ന് ഓർമ്മയിൽ വരാതെയും ഇരുന്നു എന്ന വേദനയുള്ള മനസോടെ ക്ഷമാപണത്തോടെ,

ഒരായിരം നന്ദി....

Cinema News: Actor Kannan Sagar talks about his son marriage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശനം: സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷ: എന്‍എസ്എസ്

സ്നേഹം പങ്കിടാൻ മാത്രമല്ല, ആലിം​ഗനത്തിന് ഒരുപാട് ​ഗുണങ്ങളുണ്ട്

കേരളത്തിലെ കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തി വര്‍ധിക്കുന്നു, വൈദ്യ സഹായം തേടിയത് 2,309 കുട്ടികള്‍

ആദ്യം ക്രിക്കറ്റ്,അതുകഴിഞ്ഞ് മതി പഠനം; വൈഭവ് സൂര്യവംശി ഇത്തവണ പത്താം ക്ലാസ് പരീക്ഷയ്ക്കില്ല

വീട്ടിൽ ഈ സാധനങ്ങൾ ഉണ്ടോ? എങ്കിൽ നഖത്തിന് ഗ്ലാമർ കൂട്ടാം

SCROLL FOR NEXT