'കാന്താര' സംവിധായകനും നിര്‍മ്മാതാവും കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി 
Entertainment

കാന്താരയിലെ വരാഹരൂപം; സംവിധായകനും നിര്‍മ്മാതാവും കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി

തൈക്കൂടം ബ്രിജ് ചിട്ടപ്പെടുത്തിയ 'നവരസം' ഗാനത്തിന്റെ പകര്‍പ്പാണ് 'വരാഹരൂപം' എന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. '

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: 'കാന്താര' സിനിമയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. സിനിമയില്‍ 'വരാഹരൂപം' എന്ന പാട്ട് പകര്‍പ്പാവകാശം ലംഘിച്ചാണ് ഉപയോഗിച്ചതെന്ന കേസില്‍ പ്രതികളായ കാന്താര സിനിമയുടെ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഋഷഭ് ഷെട്ടി ടൗണ്‍ സ്റ്റേഷനിലെത്തിയത്.

തൈക്കൂടം ബ്രിജ് ചിട്ടപ്പെടുത്തിയ 'നവരസം' ഗാനത്തിന്റെ പകര്‍പ്പാണ് 'വരാഹരൂപം' എന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 'വരാഹരൂപം' എന്ന ഗാനം ഉള്‍പ്പെടുത്തി 'കാന്താര' സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി നടപടി കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി