ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'കളത്തിലിറങ്ങി' കപിൽ ദേവും; രൺവീറിനും പൃഥ്വിരാജിനും ഒപ്പം കൊച്ചിയിൽ; '83' പ്രൊമോഷൻ, വിഡിയോ 

പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം മലയാളത്തിൽ പുറത്തിറക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

1983 ലെ ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന്റെ കഥപറയുന്ന '83' സിനിമയുടെ പ്രൊമോഷനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവും ചിത്രത്തിലെ നായകൻ രൺവീർ സിംഗും കൊച്ചിയിലെത്തി. നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം മലയാളത്തിൽ പുറത്തിറക്കുന്നത്. സിനിമയുടെ പ്രൊമോഷൺ ചടങ്ങിൽ പൃഥ്വിയും പങ്കെടുത്തു. 

സിനിമയുടെ ടീസറും ട്രെയിലറും ഇതിനോടകം മികച്ച അഭിപ്രായമാണ് നേടുന്നത്. സിനിമയിൽ താൻ ഉയർത്തിയ കപ്പ് 83ൽ കപിലും സംഘവും ഉയർത്തിയ അതേ ട്രോഫിയാണെന്ന് രൺവീർ കൊച്ചിയിൽ പറഞ്ഞു. ചിത്രം ക്രിസ്മസിന് തിയറ്ററുകളിലെത്തും. ഡിസംബർ 24നാണ് റിലീസ്. 

കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായിക. 83 ലോകകപ്പിലെ പ്രധാന താരങ്ങളായ സുനിൽ ഗാവസ്കർ, മൊഹീന്ദർ അമർനാഥ്, സയ്യിദ് കിർമാനി, റോജർ ബിന്നി, കീർത്തി ആസാദ്, രവിശാസ്ത്രി, മദൻലാൽ, സന്ദീപ് പാട്ടീൽ എന്നിവരെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്. സുനിൽ ഗവാസ്കറായി താഹിർ രാജും ശ്രീകാന്തിന്റെ വേഷത്തിൽ തമിഴ് നടൻ ജീവയുമാണ് അഭിനയിച്ചിരിക്കുന്നത്. സന്ദീപ് പാട്ടീലിന്റെ വേഷത്തിൽ സന്ദീപ് പാട്ടീലിന്റെ മകനും നടനുമായ ചിരാഗ് പാട്ടീൽ എത്തുന്നു. പങ്കജ് ത്രിപാഠി, ബൊമാൻ ഇറാനി, സാക്വിബ് സലിം, ഹാർഡി സന്ധു, ജതിൻ സർന തുടങ്ങിയവരും അഭിനയിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT