ക്രൗൺ സ്റ്റാർസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന 'കറക്കം' സിനിമയിലെ ആദ്യ ഗാനമായ 'യക്ഷിയേ ചിരി'യുടെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ഭയവും തമാശയും ഒരുപോലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ആണ് കറക്കം. ചിത്രത്തിൻ്റെ രസമേറിയ ഹൊറർ സ്വഭാവം വിളിച്ചോതുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ഗാനം.
സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. “യക്ഷിയെ ചിരി” ആലപിച്ചിരിക്കുന്നതും സാം സി എസ് തന്നെയാണ്. “കറക്കം വളരെ ആവേശകരമായൊരു അനുഭവമായിരുന്നു. മ്യൂസിക്കൽ ഹൊറർ കോമഡി എന്ന നിലയിൽ, സംഗീതത്തിലൂടെ നിരവധി പരീക്ഷണങ്ങൾ നടത്താൻ ഈ ചിത്രം എനിക്ക് അവസരം നൽകി.
ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധയോടെയാണ് ഒരുക്കിയത്. അവയിൽ ‘യക്ഷിയേ ചിരി’ എന്ന സ്പെഷ്യൽ ആണ്. ഈ ഗാനം ഇപ്പോൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതിൽ വളരെയധികം സന്തോഷം"- സാം സി എസ് പറഞ്ഞു.
വളരെ ആകർഷകവും പെട്ടെന്ന് മനസ്സിൽ പതിയുന്നതുമായ ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ ഗാനരചയിതാക്കളിൽ ഒരാളായ മുഹ്സിൻ പരാരിയാണ്. ഗാനത്തിലെ രസകരമായ വരികൾ സിനിമയുടെ വേറിട്ട പ്രമേയത്തിന് കൂടുതൽ മിഴിവേകുന്ന ഒന്നാണ്.
കൂടാതെ ചിത്രത്തിൻ്റെ സംഗീതാവകാശങ്ങൾ നേടിയിരിക്കുന്നത് പ്രമുഖ മ്യൂസിക് ലേബൽ ആയ ടീ സീരിസ് ആണ്. ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, ഷോൺ റോമി, സിദ്ധാർഥ് ഭരതൻ എന്നിവരുള്‍പ്പെടെ ശ്രദ്ധേയരായ താരനിരയാണ് ചിത്രത്തിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates