രാജ്കുമാര്‍ റാവു, കരണ്‍ ജോഹര്‍ 
Entertainment

വാര്‍ത്തകളില്‍ നിറയാനുള്ള അടവെന്ന് കരണ്‍: താരപുത്രനു വേണ്ടി തന്നെ ഒഴിവാക്കിയ അനുഭവം പറഞ്ഞ് രാജ്കുമാര്‍ റാവു

വാര്‍ത്തയില്‍ ഇടംനേടാന്‍ വേണ്ടി പലരും നെപ്പോട്ടിസത്തെ ഉപയോഗിക്കുന്നു എന്നായിരുന്നു കരണ്‍ ജോഹര്‍ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന ബോളിവുഡ് നടനാണ് രാജ്കുമാര്‍ റാവു. ഗോഡ്ഫാദര്‍മാരില്ലാതെയാണ് താരം ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ താന്‍ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് കരണ്‍ ജോഹറും രാജ്കുമാര്‍ റാവുവും തമ്മിലുള്ള സംഭാഷണമാണ്.

വാര്‍ത്തയില്‍ ഇടംനേടാന്‍ വേണ്ടി പലരും നെപ്പോട്ടിസത്തെ ഉപയോഗിക്കുന്നു എന്നായിരുന്നു കരണ്‍ ജോഹര്‍ പറഞ്ഞത്. തന്റെ സ്വന്തം അനുഭവത്തിലൂടെയാണ് രാജ്കുമാര്‍ റാവു ഇതിന് മറുപടി നല്‍കിയത്. ഒറ്റരാത്രികൊണ്ട് ഒരു താരപുത്രനായി താന്‍ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് താരം പറഞ്ഞത്. കരണും രാജ്കുമാറും ജാന്‍വി കപൂറും ഒന്നിച്ചുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

ചിലസമയങ്ങളില്‍ വാര്‍ത്തകളില്‍ നിറയാന്‍ ചിലര്‍ നെപ്പോട്ടസത്തെ ഉപയോഗിക്കുന്നത്. വിജയിച്ചു നില്‍ക്കുന്ന ഒരാള്‍ പറയുകയാണ്, താന്‍ ഇരയാക്കപ്പെടുകയാണെന്ന്, സ്റ്റാര്‍ കിഡ്‌സ് കാരണം തന്റെ അവസരം നഷ്ടപ്പെട്ടെന്ന്. മറ്റു ചിലര്‍ പറയുന്നു, പാര്‍ട്ടിയില്‍ പങ്കെടുക്കാത്തതുകൊണ്ട് തനിക്ക് കഥാപാത്രം ലഭിക്കുന്നില്ല എന്ന്. ഏത് പാര്‍ട്ടിയാണ് സിനിമയ്ക്കുവേണ്ടി ഇടപാടുകള്‍ നടത്തുന്നതെന്ന് എനിക്കറിയില്ല.- എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നാലെ ഇതിന് മറുപടിയുമായി രാജ്കുമാര്‍ റാവു എത്തി. താന്‍ മുംബൈയിലേക്ക് വന്നുപ്പോള്‍ പാര്‍ട്ടികളില്‍ പങ്കെടുക്കണമെന്ന് പലരും പറഞ്ഞിരുന്നു എന്നാണ് താരം പറയുന്നത്. പാര്‍ട്ടികളില്‍ പങ്കെടുത്ത് ബന്ധങ്ങള്‍ സ്ഥാപിക്കണമെന്നും അങ്ങനെയാണ് സിനിമയില്‍ കയറാനാവുക എന്നാണ് പറഞ്ഞത്. കൂടാതെ സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ചും താരം പറഞ്ഞു. ഞാനൊരു സിനിമ ചെയ്യാനിരുന്നതാണ്. പെട്ടെന്ന് ഒരൊറ്റ രാത്രികൊണ്ട് ഞാനതില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. അറിയപ്പെടുന്ന ഒരു താരപുത്രനാണ് ആ വേഷം കിട്ടിയത്. ഇത് ശരിയായ കാര്യമല്ല എന്ന് ഞാന്‍ മനസിലോര്‍ത്തു.- രാജ്കുമാര്‍ റാവു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT