കരണ്‍ ജോഹര്‍, സി ശങ്കരന്‍ നായര്‍/ഫയല്‍ 
Entertainment

ചേറ്റൂര്‍ ശങ്കരന്‍ നായരെക്കുറിച്ച് സിനിമയുമായി കരണ്‍ ജോഹര്‍

ചേറ്റൂര്‍ ശങ്കരന്‍ നായരെക്കുറിച്ച് സിനിമയുമായി കരണ്‍ ജോഹര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആയിരുന്ന മലയാളി ചേറ്റൂര്‍ ശങ്കരന്‍ നായരെക്കുറിച്ചു സിനിമ നിര്‍മിക്കുമെന്ന് കരണ്‍ ജോഹര്‍. അടുത്ത നിര്‍മാണ സംരംഭം ഇതായിരിക്കുമെന്ന് കരണ്‍ ജോഹര്‍ അറിയിച്ചു.

കോണ്‍ഗ്രസിന്റെ പ്രസിഡന്റും വൈസ്രോയിയുടെ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗവും ആയിരുന്ന സി ശങ്കരന്‍ നായര്‍ പാലക്കാട് സ്വദേശിയാണ്. ജാലിയന്‍വാലാബാഗ് സംഭവത്തില്‍ ബ്രിട്ടിഷ് സര്‍ക്കാരിനെതിരെ ശങ്കരന്‍ നായര്‍ കോടതിയില്‍ നടത്തിയ പോരാട്ടത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ ചെറുമകന്‍ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേര്‍ന്ന് ദി കേസ് ദാറ്റ് ഷുക്ക് ദ എംപയര്‍ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് കരണ്‍ ജോഹറിന്റെ ചിത്രം.

കരണ്‍ സിങ് ത്യാഗി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സി ശങ്കരന്‍ നായര്‍ എന്നാണ് പേരിട്ടിട്ടുള്ളത്. ശങ്കരന്‍ നായരെപ്പോലെയുള്ള ചരിത്രപുരുഷനെ ബിഗ് സക്രീനില്‍ എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. 

ചിത്രത്തില്‍ അഭിനയിക്കുന്നത് ആരൊക്കെയെന്നു  പുറത്തുവിട്ടിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം