കരീന കപൂർ, ഉർഫി ജാവേദ്/ ഇൻസ്റ്റ​ഗ്രം 
Entertainment

'എനിക്ക് ഉര്‍ഫിയുടെ അത്ര ധൈര്യമില്ല, അവളുടെ അത്മവിശ്വാസത്തെ നമിക്കുന്നു'; പ്രശംസിച്ച് കരീന കപൂര്‍

ഉര്‍ഫിയുടെ അത്ര ധൈര്യം തനിക്ക് ഇല്ല എന്നാണ് കരീന പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ തന്റെ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ബോളിവുഡിനെ തന്നെ അമ്പരപ്പിക്കുന്ന നടിയാണ് ഉര്‍ഫി ജാവേദ്. കയ്യില്‍ കിട്ടുന്നതെല്ലാം ഉര്‍ഫിക്ക് ഫാഷനാണ്. ഇതിന്റെ പേരില്‍ നിരവധി വിവാദങ്ങളിലും താരം പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഉര്‍ഫിയെ പ്രശംസിച്ചുകൊണ്ട് ബോളിവുഡ് സുന്ദരി കരീന കപൂര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഉര്‍ഫിയുടെ അത്ര ധൈര്യം തനിക്ക് ഇല്ല എന്നാണ് കരീന പറഞ്ഞത്. 

ഫാഷന്‍ എന്നത് ആവിഷ്‌കാരവും അഭിപ്രായ സ്വാതന്ത്ര്യവുമാണ്. ആ ആത്മവിശ്വാസമാണ് അവള്‍ പുറത്തെടുക്കുന്നത്. അവള്‍ ശരിക്കും രസകരവും അതിശയകരവുമാണെന്ന് ഞാന്‍ കരുതുന്നു. അവള്‍ എന്താണോ ആഗ്രഹിക്കുന്നത് അതാണ് അവള്‍ ചെയ്യുന്നത്. ഫാഷന്‍ എന്നു പറയുന്നത് അതുതന്നെയാണ്. നിങ്ങളുടെ ചര്‍മ്മത്തില്‍ നിങ്ങള്‍ വിശ്വാസിക്കുകയും ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ്. എനിക്ക് ആ ആത്മവിശ്വാസം ഇഷ്ടപ്പെട്ടു.  അവളുടെ ആത്മവിശ്വാസവും അവളുടെ നടപ്പും എനിക്ക് ഇഷ്ടമാണ്. ഹാറ്റ്‌സ് ഓഫ്. - കരീന പറഞ്ഞു. 

അതിനു പിന്നാലെ കരീനയുടെ വാക്കുകളില്‍ പ്രതികരണവുമായി ഉര്‍ഫി എത്തി. എന്ത്, എന്നെ ഇഷ്ടമാണെന്നാണോ കരീന പറഞ്ഞത്? ഞാന്‍ മരിച്ചു. എനിക്കൊന്നും പറയാനില്ല, വാവ്. ഇത് ശരിക്കും സംഭവിച്ചതാണോ? ഉര്‍ഫി ട്വിറ്ററില്‍ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓസ്‌ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം'; നരേന്ദ്ര മോദിക്ക് വധഭീഷണി

Today's Rashi Phalam July 05|ബിസിനസിൽ അനുകൂല മാറ്റങ്ങൾ, ഏറെ ആഗ്രഹിച്ച കാര്യം സഫലമാകും

മൂന്നര പതിറ്റാണ്ടിനു ശേഷം ലിസി വീണ്ടും കാമറക്കു മുന്നിൽ; പരസ്യചിത്രത്തിന്റെ മേക്കിങ് വിഡിയോ വൈറൽ

ഇംഗ്ലണ്ടിലും തോല്‍വി തന്നെ; ജയിക്കാന്‍ യോഗമില്ലാതെ ക്യാപ്റ്റന്‍ ശ്രേയസ്!

കൊറിയര്‍ വഴി എംഡിഎംഎ കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍