നിവിൻ പോളി, സായ് പല്ലവി, അനുപമ പരമേശ്വരൻ എന്നീ താരങ്ങളുടെ കരിയറിൽ തന്നെ വഴിത്തിരിവായി മാറിയ ചിത്രമാണ് 'പ്രേമം'. റിലീസ് ചെയ്തിട്ട് വർഷങ്ങളായെങ്കിലും പ്രേമത്തിലെ ഡയലോഗുകളും പാട്ടുകളും ഇന്നും സോഷ്യൽ മീഡിയയിൽ ട്രെൻഡായി നിറഞ്ഞുനിൽക്കാറുണ്ട്.
ഇപ്പോഴിതാ, 'പ്രേമ'ത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ 'പതിവായി ഞാനവളെ കാണാൻ പോകാറുണ്ടേ...' എന്ന പാട്ടിന് ചുവടുവെച്ച് ഒരു സ്വീഡിഷ് പൗരൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു റീലാണ് ശ്രദ്ധ നേടുന്നത്. സ്വീഡൻ സ്വദേശിയായ കാൾ സ്വാൻബർഗ് ആണ് ചിത്രത്തിലെ ജോർജിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പ്രണയഭാവങ്ങളോടെ റീൽ ഒരുക്കിയിരിക്കുന്നത്.
കാമുകിയുടെ വീടിന്റെ പരിസരത്ത് ചുറ്റിത്തിരിയുന്നതും ഒടുവിൽ കാമുകിയുടെ അപ്പനെ കണ്ട് പേടിച്ചോടുന്നതുമൊക്കെയാണ് കാൾ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ, ചിത്രത്തിൽ മേരിയായി എത്തിയ നടി അനുപമ പരമേശ്വരൻ കമന്റുമായി എത്തി.
സ്മൈലി ഇമോജിയാണ് അനുപമ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്. 'ഏതോ മലയാളിയുടെ കറുത്ത കരങ്ങൾ ഇതിനുപിന്നിൽ ഉണ്ട്', 'അമേരിക്കൻ ജോർജ് കൊള്ളാം', 'നിവിൻ പോളിയ്ക്ക് ഭീഷണി ആകുമോ' എന്നൊക്കെയാണ് പലരും കുറിച്ചിരിക്കുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates