പോസ്റ്ററില്‍ കാര്‍ത്തി 
Entertainment

തല നരച്ച് വയസൻ ലുക്കിൽ കാർത്തി, സർദാർ മോഷൻ പോസ്റ്റർ പുറത്ത്

പിഎസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഷി ഖന്നയും രജിഷാ വിജയനുമാണ് നായികമാരായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ് നടൻ കാർത്തി പ്രധാനവേഷത്തിൽ എത്തുന്ന സർദാറിന്റെ മോഷൻ പോസ്റ്റർ പുറത്ത്. കാർത്തി വ്യത്യസ്ത ലുക്കിലെത്തുന്ന പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രായമായ വ്യക്തിയായാണ് താരം എത്തുന്നത്‌. താടിയും മുടിയും നരച്ച് ചുളുങ്ങിയ തൊലിയുമായി താരത്തിന്റ നിൽപ്പ്

പിഎസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഷി ഖന്നയും രജിഷാ വിജയനുമാണ് നായികമാരായി എത്തുന്നത്. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ജോർജ് സി വില്യംസ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

ജിവി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. റൂബൻ ആണ് എഡിറ്റർ. എം.ആർ പൊൻ പാർഥിപൻ, റോജു, ബിപിൻ രഘു എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ഏപ്രിൽ 26 ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ