കാർത്തിക് ആര്യൻ ലംബോർ​ഗിമിയുമായി/ ഇൻസ്റ്റ​ഗ്രാം 
Entertainment

നെ​ഗറ്റീവായതിന് പിന്നാലെ മൂന്ന് കോടിയുടെ ലംബോര്‍ഗിനി സ്വന്തമാക്കി കാര്‍ത്തിക് ആര്യന്‍

ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ക്വാറന്റീനിലായിരുന്നു നടന്‍ കാര്‍ത്തിക് ആര്യന്‍. കഴിഞ്ഞ ദിവസമാണ് താരം നെഗറ്റീവായത്. അതിന് പിന്നാലെ പുതിയ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ലംബോര്‍ഗിനി ഉറുസാണ് താരം വാങ്ങിയത്. മൂന്ന് കോടിയോളമാണ് കാറിന് വിലവരുന്നത്. 

ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്. വാങ്ങി, പക്ഷേ ആഡംബര സാധനങ്ങള്‍ക്ക് പറ്റിയ ആള്‍ അല്ല ഞാന്‍- എന്നാണ് താരം കുറിച്ചത്. കോടികള്‍ വിലമതിക്കുന്ന വാഹനം വാങ്ങിയിട്ട് ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് ഓര്‍ത്ത് തലപുകയ്ക്കണ്ട, അതിനുള്ള ഉത്തരം വിഡിയോയിലുണ്ട്. 

കാറിന് മുന്നില്‍ സ്‌റ്റൈലിഷായി പോസ് ചെയ്യുന്ന കാര്‍ത്തിക്കാണ് വിഡിയോയില്‍ കാണുന്നത്. അപ്രതീക്ഷിതമായി മുകളില്‍ നിന്ന് വര്‍ണക്കടലാസുകള്‍ പൊട്ടി വീഴുമ്പോള്‍ താരം ഞെട്ടിത്തെറിക്കുന്നതും കാണാം. രസകരമായ വിഡിയോ ആരാധകരുടെ മനം കവരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു