Kartik Aaryan body transformation for Chandu Champion 
Entertainment

39ല്‍ നിന്ന് 7% ബോഡി ഫാറ്റിലേക്ക്, 'ജിമ്മില്‍ നിന്ന് ഇറങ്ങാന്‍ അമ്മ വിളിക്കേണ്ടി വന്നു'; കാര്‍ത്തിക് ആര്യന്റെ ട്രാന്‍സ്ഫര്‍മേഷന്‍

ഒന്നര വര്‍ഷം നീണ്ട കഠിന പരിശീലനത്തിലൂടെയാണ് താരം തന്റെ ശരീരം പൂര്‍ണമായി മാറ്റിയെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഒരു സിനിമയ്ക്കായി ശരീരഘടനയില്‍ ഇത്രവലിയ മാറ്റം വരുത്തണമെങ്കില്‍ എത്രമാത്രം കഠിനാധ്വാനം വേണം? കാര്‍ത്തിക് ആര്യന്റെ 'ചന്ദു ചാംപ്യന്‍' കണ്ടവര്‍ ചോദിക്കുന്ന കാര്യമിതാണ്‌. ചിത്രത്തിലെ കഥാപാത്രത്തിനായി ഏകദേശം ഒന്നര വര്‍ഷം നീണ്ട കഠിന പരിശീലനത്തിലൂടെയാണ് താരം തന്റെ ശരീരം പൂര്‍ണമായി മാറ്റിയെടുത്തത്.

'ചന്ദു ചാംപ്യന്‍' ഒരുക്കുന്നതിനായി സംവിധായകന്‍ കബീര്‍ ഖാന്‍ കാര്‍ത്തിക്കിനെ സമീപിക്കുമ്പോള്‍ താരത്തിന്റെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് 39 ശതമാനമായിരുന്നുവെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പരിശീലനം പൂര്‍ത്തിയാക്കി ചിത്രീകരണത്തിനെത്തിയപ്പോള്‍ അത് വെറും 7 ശതമാനമായി കുറഞ്ഞിരുന്നു. സ്റ്റിറോയിഡുകള്‍ ഉപയോഗിക്കാതെയായിരുന്നു ഈ മാറ്റമെന്നും കബീര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

കാര്‍ത്തിക്കിന്റെ ഈ മാറ്റത്തിന് പിന്നില്‍ 18 മാസത്തെ കഠിന പരിശീലനമായിരുന്നു. ബോക്‌സിങ്, മസില്‍ ട്രെയിനിങ്, വിവിധ തരത്തിലുള്ള തീവ്രമായ വര്‍ക്കൗട്ടുകള്‍ എന്നിവ പരിശീലനത്തിന്റെ ഭാഗമായിരുന്നു. ഫിറ്റ്‌നസ് ട്രെയിനര്‍ ത്രിദേവ് പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. തുടക്കത്തില്‍ ജിമ്മില്‍ പോകാന്‍ മടിച്ചിരുന്ന ഒരാളില്‍ നിന്ന് ഫിറ്റ്‌നസിനെ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരാളിലേക്കുള്ള യാത്രയായിരുന്നു ഇതെന്ന് കാര്‍ത്തിക് തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തില്‍ അമ്മ ജിമ്മില്‍ പോകാന്‍ പറയുന്നതിന് പകരം ജിമ്മില്‍ നിന്ന് തിരിച്ചുവരാന്‍ വിളിക്കുന്ന അവസ്ഥയിലെത്തിയെന്ന് താരം തമാശയായി കുറിക്കുകയും ചെയ്തിരുന്നു.

ചന്ദു ചാംപ്യനില്‍ ഇന്ത്യയുടെ പാരാലിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് മുരളികാന്ത് പേട്കറുടെ ജീവിതമാണ് കാര്‍ത്തിക് അവതരിപ്പിച്ചത്. മസില്‍ ബില്‍ഡിങ് മാത്രമായിരുന്നില്ല താരത്തിന്റെ പരിശീലനം. ഒരു കായികതാരത്തിന്റെ ശരീരഭാഷയും ബോക്‌സിങ് ശൈലിയും സ്വന്തമാക്കുന്നതും തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു. ചിത്രത്തിന്റെ കഥ പ്രചോദനകരമാണെങ്കില്‍ അതിന് വേണ്ടി കാര്‍ത്തിക് നടത്തിയ യാത്രയും അത്രതന്നെ പ്രചോദനകരമാണെന്നായിരുന്നു കാര്‍ത്തിക്കിന്റെ ട്രാന്‍സ്ഫര്‍മേഷനെക്കുറിച്ച് കബീര്‍ ഖാന്‍ നേരത്തെ പറഞ്ഞത്. ഇപ്പോള്‍ ചിത്രത്തിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതോടെ, ഒന്നര വര്‍ഷത്തെ കഠിനാധ്വാനം വീണ്ടും ചര്‍ച്ചയാകുകയാണ്.

Kartik Aaryan's National Award Win For Chandu Champion: How He Transformed His Body For The Role

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: എസ്‌ഐടി രൂപികരിച്ചു; എച്ച് വെങ്കിടേഷ് നേതൃത്വം നല്‍കും; എസ്പി വിക്രമന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? അറിയാം ശരിയായ പ്രഥമശുശ്രൂഷ

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ തൊടണ്ട! പിടിക്കപ്പെട്ടാല്‍ വന്‍പിഴ

'അച്ഛനെ കണ്ടത് എനിക്കോർമയില്ല, ഇതുപോലെ ഫോട്ടോയിലാണ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളത്'; അച്ഛന്റെ ഓർമയിൽ അഞ്ജലി

ലെവൽക്രോസ് അടയ്ക്കുന്നതിനിടെ ട്രാക്കിലേക്ക് കയറ്റിയ ജീപ്പ് കുടുങ്ങി: ഒഴിവായത് വൻ ദുരന്തം