കരുണം സിനിമയിൽ ഏലിയാമ്മ 
Entertainment

കരുണം സിനിമയിലെ നായിക ഏലിയാമ്മ അന്തരിച്ചു

2000ൽ റിലീസ് ചെയ്ത ചിത്രം നിരവധി പുരസ്കാരങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

കാസർകോട്; ജയരാജ് സംവിധാനം ചെയ്ത കരുണം സിനിമയിൽ പ്രധാനവേഷത്തിൽ അഭിനയിച്ച കുന്നുംകൈയിലെ തടത്തിൽ ഏലിയാമ്മ അന്തരിച്ചു. 100 വയസായിരുന്നു. 2000ൽ റിലീസ് ചെയ്ത ചിത്രം നിരവധി പുരസ്കാരങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. 

കണക്കറ്റ സ്വത്തുണ്ടായിട്ടും മക്കളുടെ സ്നേഹത്തിനായി കാത്തിരിക്കുന്ന വൃദ്ധദമ്പതിമാരുടെ കഥയാണ് കരുണം പറഞ്ഞത്. ഏലിയാമ്മയ്ക്കൊപ്പം കുര്യൻ ജോസഫ് എന്ന വാവച്ചനും പ്രധാനവേഷത്തിലെത്തി. ഈ സിനിമയ്ക്ക്  2000-ൽ മാടമ്പ് കുഞ്ഞുകുട്ടൻന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു. 2001ൽ ഗോൾഡൻ പീകോക്ക് അവാർഡ് നേടിയ 'കരുണം' 1999ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും നേടി.  

പരേതനായ തടത്തിൽ ഔസേപ്പ് ആണ് ഭർത്താവ്. മക്കൾ: ലീലാമ്മ മഠത്തിപ്പറമ്പിൽ, ജോസഫ് (തൃശ്ശൂർ), കുട്ടിയമ്മ കാരമുള്ളേൽ (കോട്ടയം), റോസമ്മ തുരുത്തേൽ (കോട്ടയം), സെബാസ്റ്റ്യൻ (കാഞ്ഞങ്ങാട്), ജോസ്, സണ്ണി. മരുമക്കൾ : മാത്യു (കുന്നുംകൈ), മേരി, പാപ്പച്ചൻ, ജേക്കബ്, ത്രേസ്യാമ്മ, സെലിൻ, സുബൈദ. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് കുന്നുംകൈ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചൈന ഇന്ത്യന്‍ ഭൂമി കയ്യേറി'; മുന്‍കരസേനാ മേധാവിയുടെ പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ച് രാഹുല്‍ഗാന്ധി, ലോക്‌സഭ പ്രക്ഷുബ്ധം

നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം

ഫെബ്രുവരി 4ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം; ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ സമയക്രമം

ഐഎസ്എൽ: ശമ്പളത്തിൽ കുറവ് വരുത്താൻ സമ്മതിച്ചു; ബംഗളൂരു എഫ് സി താരങ്ങൾക്ക് നന്ദി പറഞ്ഞ് ഉടമ

ചോദിക്കാതെ തന്നെ തരണം; ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം ലീഗിന് അര്‍ഹതപ്പെട്ടത്: കെഎന്‍എ ഖാദര്‍

SCROLL FOR NEXT