കേറ്റ് വിന്‍സ്ലെറ്റ് എക്‌സ്
Entertainment

പ്രശസ്തി അരോചകമായി; ടൈറ്റാനിക്കിന് ശേഷമുള്ള അനുഭവം വിവരിച്ച് കേറ്റ് വിന്‍സ്ലെറ്റ്

ടൈറ്റാനിക്കിലെ നഗ്നരംഗം തന്നെ ഇപ്പോഴും വേട്ടയാടുന്നതായി കേറ്റ് വിന്‍സ്ലെറ്റ് മുമ്പും വെളിപ്പെടുത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ടൈറ്റാനിക്കിന് ശേഷം ചെറിയ പ്രൊജക്ടുകള്‍ ചെയ്തതിന്റെ കാരണം വ്യക്തമാക്കുകയാണ് നടി കേറ്റ് വിന്‍സ്ലെറ്റ്. ജെയിംസ് കാമറൂണ്‍ ഒരുക്കിയ ചിത്രത്തിന്റെ ആഗോള പ്രശസ്തി അരോചകമായി തോന്നിയെന്നും അതുകൊണ്ടാണ് ചെറിയ പ്രൊജക്ടുകള്‍ തെരഞ്ഞെടുത്തതെന്നും ഓസ്‌കര്‍ ജേതാവ് കൂടിയായ കേറ്റ് വിന്‍സ്ലെറ്റ് പറഞ്ഞു.

''ടൈറ്റാനിക്കിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുമ്പോള്‍ താന്‍ നേരിട്ട സമ്മര്‍ദത്തെ കുറിച്ചും ബോഡി ഷെയ്മിങ്ങിനെ കുറിച്ചും താരം പറഞ്ഞു. ആ സമയങ്ങളില്‍ മാധ്യങ്ങളുടെ കടന്നുകയറ്റത്തില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു, എനിക്ക് വേറിട്ട വഴി സ്വീകരിക്കണമെന്ന് തോന്നി. ജീവിതം സുഖകരമല്ലായിരുന്നു''. കേറ്റ് വിന്‍സ്ലെറ്റ് പറഞ്ഞു.

''ടൈറ്റാനിക്കിന്' ശേഷം നിങ്ങള്‍ക്ക് എന്തും ചെയ്യാമായിരുന്നു, എന്നിട്ടും നിങ്ങള്‍ ഈ ചെറിയ കാര്യങ്ങള്‍ തെരഞ്ഞെടുത്തു'' എന്ന് മാധ്യമപ്രവര്‍ത്തകര്‍ എപ്പോഴും പറയുമായിരുന്നു കേറ്റ് പോര്‍ട്ടര്‍ മാഗസിനോട് പറഞ്ഞു. ലിയനാര്‍ഡോ ഡികാപ്രിയോക്കൊപ്പം ടൈറ്റാനിക്കില്‍ അഭിനയിച്ച ശേഷം വിന്‍സ്ലെറ്റ് തന്റെ ജനപ്രീതിയെക്കുറിച്ച് സംസാരിക്കുന്നത് ഇതാദ്യമല്ല. 2021-ല്‍, യുകെ മാധ്യമങ്ങള്‍ ഭീഷണിപ്പെടുത്തുന്നു എന്ന് തോന്നിയതിനാല്‍ സ്വയം സംരക്ഷണം എന്ന നിലയിലേക്ക് പോകുമെന്ന് അവര്‍ പറഞ്ഞിരുന്നു.

ടൈറ്റാനിക്കിലെ നഗ്നരംഗം തന്നെ ഇപ്പോഴും വേട്ടയാടുന്നതായി കേറ്റ് വിന്‍സ്ലെറ്റ് മുമ്പും വെളിപ്പെടുത്തിയിരുന്നു. പതിനേഴ് വയസുമാത്രം പ്രായമുള്ളപ്പോഴാണ് താന്‍ ടൈറ്റാനിക്കില്‍ നായികയായി അഭിനയിച്ചത്. ചിത്രം പുറത്തുവന്നിട്ട് 17വര്‍ഷമായിട്ടും ആരാധകര്‍ ആ ചിത്രം ഇപ്പോഴും കൊണ്ടുവന്ന് തന്റെ ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയാണെന്നും ഇത് തീരെ സഹിക്കാന്‍ കഴിയുന്നില്ലെന്നും കേറ്റ് തുറന്നടിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT