Katrina Kaif and Vicky Kaushal ഇന്‍സ്റ്റഗ്രാം
Entertainment

'ഞങ്ങളുടെ സന്തോഷത്തിന്റെ നിറകുടം'; കത്രീനയ്ക്കും വിക്കിക്കും ആണ്‍കുഞ്ഞ്

ആശംസകളുമായി താരലോകം

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താര ദമ്പതിമാരായ കത്രീന കൈഫിനും വിക്കി കൗശലിനും ആണ്‍ കുഞ്ഞ് പറഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും സന്തോഷ വാര്‍ത്ത പങ്കിട്ടത്. ''ഞങ്ങളുടെ സന്തോഷത്തിന്റെ നിറകുടം വന്നിരിക്കുന്നു. വളരെയധികം നനന്ദിയോടെ, ഞങ്ങള്‍ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു' എന്നാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടത്.

കത്രീനയുടേയും വിക്കിയുടേയും കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈയ്യടുത്താണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം കത്രീന പങ്കിട്ടത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കത്രീന പൊതുവേദികളില്‍ നിന്നെല്ലാം അകലം പാലിക്കുകയായിരുന്നു. ഇതോടെ താരം ഗര്‍ഭിണിയാണെന്ന വാര്‍ത്തകളും പ്രചരിച്ചു. ഇതോടെയാണ് താരം തന്നെ വാര്‍ത്ത സ്ഥിരീകരിച്ചത്.

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് കത്രീനയും വിക്കിയും. ഇരുവരും ഒരുമിച്ച് ഇതുവരേയും അഭിനയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വിക്കിയുടേയും കത്രീനയുടേയും പ്രണയകഥ ബോൡവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പൊതുവേദികളില്‍ ഒരുമിച്ച് വന്നിരുന്നില്ല ഇരുവരും. എങ്കിലും സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തു വന്നതോടെ പ്രണയം സ്ഥിരീകരിക്കപ്പെട്ടു.

2021 ഡിസംബര്‍ 9 നാണ് വിക്കിയും കത്രീനയും വിവാഹിതരാകുന്നത്. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്. ബോളിവുഡില്‍ നിന്നും വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. രാജസ്ഥാനില്‍ വച്ചായിരുന്നു വിവാഹം.

Katrina Kaif gives birth to a baby boys. husband Vicky Kaushal announces the happy news.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖത്തർ എണ്ണക്കപ്പലിലും, കുവൈത്ത് വിമാനത്താവളത്തിലും ആക്രമണം; ഗള്‍ഫില്‍ തിരിച്ചടി തുടര്‍ന്ന് ഇറാന്‍

വീണ്ടും കുതിച്ച് സ്വര്‍ണവില; ഇന്ന് രണ്ടുതവണയായി കൂടിയത് 2500ലധികം രൂപ

പ്രതിരോധ വകുപ്പിൽ പ്രോജക്ട് എൻജിനീയർ ആകാം, ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ 30 ഒഴിവുകൾ; ഏപ്രിൽ 11 വരെ അപേക്ഷിക്കാം

മുടി കൊഴിച്ചിൽ നിയന്ത്രിക്കും ഈ എണ്ണകൾ

'വിഡി സതീശന് ബിജെപിയുമായി ഡീല്‍'; ആരോപണവുമായി എസ്ഡിപിഐ

SCROLL FOR NEXT