ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

ഷാരൂഖിന് പിന്നാലെ കത്രീന കൈഫിനും കോവിഡ്

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ സിനിമയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകമാണ് ഷാരൂഖ് ഖാന് വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് പിന്നാലെ നടി കത്രീന കൈഫിനും കോവിഡ് സ്ഥിരീകരിച്ചു. കത്രീനയ്ക്ക് ഇത് രണ്ടാം തവണയാണ് കോവിഡ് വരുന്നത്. 

വിജയ് സേതുപതിക്കൊപ്പം ശ്രീരാം രാഘവന്റെ മേരി ക്രിസ്മസ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങവേയാണ് കത്രീനയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഷൂട്ടിങ് പുനഃക്രമീകരിച്ചു.

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ സിനിമയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകമാണ് ഷാരൂഖ് ഖാന് വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അടുത്തിടെ നിരവധി താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസമാണ് നടന്‍ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. കാര്‍ത്തിക് ആര്യന്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങി അടുത്തിടെ കോവിഡ് ബാധിച്ച താരങ്ങളുടെ കൂട്ടത്തില്‍ അവസാനത്തേതാണ് കത്രീന കൈഫിന് രോ​ഗം സ്ഥിരീകരിച്ചത്. 

ഷാരൂഖ് ഖാന്റെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ബോളിവുഡ് സിനിമയുടെ കേന്ദ്രമായ മുംബൈയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുകയാണ്. ജാഗ്രത പാലിക്കാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT